കാഞ്ഞങ്ങാട്: (my.kasargodvartha.com 29.10.2019) വാളയാറിലെ പെണ്‍കുട്ടികളുടെ ഘാതകരെ അടിയന്തിരമായി നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ വാളയാറിലേക്ക് ലോംഗ് മാര്‍ച്ച് അടക്കം സംഘടിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ഐ എന്‍ ടി യു സി ദേശീയ സമിതിയംഗം അഡ്വ. എം സി ജോസ് പറഞ്ഞു. മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമായിട്ടും മൗനം പൂണ്ടിരിക്കുന്ന ഭരണാധികാരികള്‍ ജനാധിപത്യ രാജ്യത്തിന് തീരാകളങ്കമാണെന്നും അദ്ദേഹം പറഞ്ഞു.
വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനക്കെതിരെയും, മരണപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നാം ഹനീഫ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന്‍, സംസ്ഥാന സമിതിയംഗം എം പി എം ഷാഫി, മണ്ഡലം പ്രസിഡണ്ടുമാരായ എം കുഞ്ഞികൃഷ്ണന്‍, അച്ചുതന്‍ മുറിയനാവി, ഇന്‍കാസ് ദുബൈ വൈസ് പ്രസിഡണ്ട് പ്രദീപ് കലയറ, മുന്‍ മണ്ഡലം പ്രസിഡണ്ട് അഡ്വ. പി ബാബുരാജ്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ കെ പി മോഹനന്‍, അനില്‍ വാഴുന്നോറൊടി തുടങ്ങിയവര്‍ സംസാരിച്ചു.
രഞ്ജിത്ത് ഐങ്ങോത്ത്, പ്രദീപന്‍ മരക്കാപ്പ്, സുകുമാരന്‍ കാടങ്കോട്, രാജീവന്‍ കാടങ്കോട്, വിക്രമന്‍, ലീലാവതി, ശ്രീലത, പ്രദീപന്‍ പനങ്കാവ്, നിയാസ്, പവിത്രന്‍ കുശാല്‍ നഗര്‍ തുടങ്ങിയവര്‍ പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നല്‍കി.
Keywords: Kerala, News, Kanhangad, Valayar case, INTUC, Pravasi congress organized prathishedha jwala