തച്ചങ്ങാട്: (my.kasargodvartha.com 06.10.2019) തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ പരിസ്ഥിതി ക്ലബ്, വൈല്‍ഡ് ലൈഫ് ട്രസറ്റ് ഓഫ് ഇന്ത്യ, അപ്പോളോ ടയേഴ്‌സ് എന്നിവ സംയുക്തമായി കണ്ണൂര്‍ കണ്ടല്‍ പ്രൊജക്ടിന്റെ ഭാഗമായി രണ്ട് ദിവസത്തെ കണ്ടല്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു.
കലാഭവന്‍ മണിയുടെ സഹോദരനും ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അധ്യാപകനുമായ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായ് അധ്യക്ഷത വഹിച്ചു.
കേരളത്തിലെ പ്രശസ്തരായ ഫോട്ടോഗ്രാഫര്‍മാരുടെ കണ്ടല്‍ ജീവിതത്തെ ആസ്പദമാക്കിയുള്ള 200ഓളംം ഫോട്ടോകളാണ് പ്രദര്‍ശനത്തിന് ഒരുക്കിയത്.
ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ പൊടിപ്പളം, വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുല്ല മൗവ്വല്‍, എം എസ് സി ചെയര്‍മാന്‍ ടി വി നാരായണന്‍, മദര്‍ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണണന്‍, സീനിയര്‍ അസിസ്റ്റന്റ് വിജയകുമാര്‍, പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ മനോജ് പിലിക്കോട്, ഡോ. കെ സുനില്‍കുമാര്‍, പ്രഭാവതി പെരുമാത്തട്ട, പ്രണാബ്കുമാര്‍, അഭിലാഷ് രാമന്‍ എന്നിവര്‍ സംബന്ധിച്ചു.
രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍, രക്ഷിതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, thachangad school, photo exhibition, kadal, Photo exhibition conducted