Join Whatsapp Group. Join now!

ഉപജില്ലാ സ്‌കൂള്‍ കലോത്സവ സ്റ്റേജ് തകര്‍ന്നുവീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം: എം എസ് എഫ്

കൊളത്തൂര്‍ എസ് ജി എം എച്ച് എസ് സ്‌കൂളില്‍ കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ കനത്ത കാറ്റിലും മഴയിലും സ്‌റ്റേജ് തകര്‍ന്നുവീണ സംഭവത്തില്‍ Kerala, News, Kasaragod, MSF, School fest, MSF demanded the filing of case and enquiry against the organisers on the stage collapsing incident in Sub-district Kalotsavam
കാസര്‍കോട്: (my.kasargodvartha.com 25.10.2019) കൊളത്തൂര്‍ എസ് ജി എം എച്ച് എസ് സ്‌കൂളില്‍ കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ കനത്ത കാറ്റിലും മഴയിലും സ്‌റ്റേജ് തകര്‍ന്നുവീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി ആവശ്യപ്പെട്ടു.

കലോത്സവം മാറ്റിവെക്കാത്ത സംഘാടകരുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ജില്ലയില്‍ കലക്്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെ സുരക്ഷയെ അവഗണിച്ച് കലോത്സവം നടത്തിയ സംഘാടകര്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സംഭവിച്ച അനാസ്ഥ ഇവിടെയും ആവര്‍ത്തിക്കുകയായിരുന്നു.

ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം നേരിടേണ്ടിവരുമെന്നും ഹാഷിം ബംബ്രാണി കൂട്ടിച്ചേര്‍ത്തു.


Keywords: Kerala, News, Kasaragod, MSF, School fest, MSF demanded the filing of case and enquiry against the organisers on the stage collapsing incident in Sub-district Kalotsavam

Post a Comment