ദുബൈ: (my.kasargodvartha.com 27.10.2019) മഞ്ചേശ്വരം നിയോജക മണ്ഡലം ഉപതെരെഞ്ഞെടുപ്പിലെ എംസി ഖമറുദ്ദീന്റെ തിളക്കമാര്‍ന്ന വിജയം ദുബൈയില്‍ വന്‍ ആഘോഷമാക്കി ചെങ്കള കെഎംസിസി. മലയാള മണ്ണ് മതേതര മക്കള്‍ എന്ന ശീര്‍ഷകത്തില്‍ ദുബൈയിലെ നൈഫ് റോഡിലും അല്‍ബറഹ കെഎംസിസിയിലുമാണ് വിജയാരവ സംഗമം നടത്തിയത്. എംസി ഖമറുദ്ദീന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വര്‍ണ്ണങ്ങളാല്‍ തീര്‍ത്ത പ്രത്യേകതരം തൊപ്പികള്‍ ധരിച്ചു പോസ്റ്ററുകളുമേന്തിയും പച്ചലഡു വിതരണം ചെയ്തുകൊണ്ടുമായിരുന്നു വിജയാരവ സംഗമം.
അതിര്‍ത്തി കടന്ന് ഫാസിസത്തെ കേരളമണ്ണിലേക്ക് പ്രവേശിപ്പിക്കില്ല എന്ന മതേതര മക്കളുടെ നിശ്ചയദാര്‍ഡ്യമാണ് 89 എന്ന സംഖ്യയുടെ 89 മടങ്ങായി ഭൂരിപക്ഷം നല്‍കി ജനങ്ങള്‍ മതേതര മുന്നണിക്ക് വലിയ വിജയം നല്‍കിയതെന്ന് കെഎംസിസി നേതാക്കള്‍ പറഞ്ഞു. കുടില തന്ത്രങ്ങളുമായ് വന്ന ഫാസിസത്തെ മഞ്ചേശ്വരത്തിന്റെ മണ്ണില്‍ തന്നെ കുഴിച്ചുമൂടിയ വോട്ടര്‍മാര്‍ക്ക് പ്രവാസത്തിന്റെ നന്ദി അറിയിച്ചുകൊണ്ടാണ് നേതാക്കള്‍ വിജയാരവത്തിന് ആശംസകള്‍ നേര്‍ന്നത്. എംസി ഖമറുദ്ദീന് വേണ്ടി പ്രചാരണ രംഗത്ത് വളരെ ക്രിയാത്മകമായി കെഎംസിസി ചെങ്കള കമ്മിറ്റിയും ഇടപെട്ടിരുന്നു.
ദുബൈ കെഎംസിസി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സംസ്ഥാന കമ്മിറ്റി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന ഉപാധ്യക്ഷന്‍ ഹനീഫ ചെര്‍ക്കള, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി, ജന. സെക്രട്ടറി ഡോക്ടര്‍ ഇസ്മയില്‍ തുടങ്ങിയ നേതാക്കള്‍ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സംസാരിച്ചു.
ചെങ്കള കെഎംസിസി പ്രസിഡന്റ് അസീസ് കമാലിയ, ജന. സെക്രട്ടറി സത്താര്‍ നാരംപാടി, ട്രഷറര്‍ ലത്തീഫ് മഠത്തില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി റഫീഖ് എതിര്‍ത്തോട്, പ്രൊഫഷണല്‍ വിംഗ് ചെയര്‍മാന്‍ നൗഫല്‍ ചേരൂര്‍, ജന. കണ്‍വീനര്‍ ഇബ്രാഹിം ഐപിഎം എന്നിവര്‍ വിജയാരവത്തിന് നേതൃത്വം നല്‍കി. കെഎംസിസി കുംബടാജെ പഞ്ചായത്ത് ജന. സെക്രട്ടറി വൈ ഹനീഫ കുംബടാജെ അവതാകരനായി.
Keywords: News, Gulf, Kerala, KMCC celebrates the glorious victory of MC Khamaruddin in Dubai