വിദ്യാനഗര്‍: (my.kasargodvartha.com 22.10.2019) മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ 51 പോയിന്റ് നേടി ജി എം ആര്‍ എച്ച് എസ് ഫോര്‍ ഗേള്‍സ് പരവനടുക്കം മുന്നിട്ട് നില്‍ക്കുന്നു. 27 പോയിന്റുകളോടെ ജി എച്ച് എസ് എസ് കുണ്ടംകുഴി രണ്ടാം സ്ഥാനത്തും 19 പോയിന്റുകളോടെ ജി എച്ച് എസ് എസ് ബേത്തൂര്‍പാറ മൂന്നാം സ്ഥാനത്തുമുണ്ട്.
24 മത്സരങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കണ്ടറി സ്‌കൂളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
മാര്‍ച്ച് പാസ്റ്റോടു കൂടിയാണ് കായികമേളക്ക് തുടക്കമായത്. എ ഡി എം കെ അജേഷ് സല്യൂട്ട് സ്വീകരിച്ചു. എ ഇ ഒ അഗസ്റ്റിന്‍ ബര്‍ണാഡ് പതാക ഉയര്‍ത്തി.
സംഘാടക സമിതി ചെയര്‍മാന്‍ എം അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ എ ഡി എം കെ അജേഷ് മേള ഉദ്ഘാടനം ചെയ്തു.
ബി പി ഒ ടി കാസിം, സി എ ഹസൈനാര്‍, എ മുഹമ്മദ് ബഷീര്‍ ഹാജി, എന്‍ ഐ അബൂബക്കര്‍, പി പി ഉമ്മര്‍, എന്‍ എം. അബ്ദുല്ല, അബ്ദുല്‍അസീസ്, ഹക്കീം, ഹനീഫ വിദ്യാനഗര്‍, അസ്മാബി, ടി പി മുഹമ്മദലി, കുസുമം ജോണ്‍, പി നാരായണന്‍, എസ് അബ്ദുല്‍റഫീഖ്, ഖാദര്‍ അറഫ, ബി ഐ സുലൈഖ, ഖദീജ, ബിന്ദു തങ്കച്ചന്‍, കെ അശോകന്‍, വി കെ സതീശന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, News, Kasaragod, Vidyanagar, Sports meet, ADM, Kasaragod sub District sports meet: paravanadukkam GMRHSS leading