കാസര്‍കോട്: (my.kasargodvartha.com 22.10.2019) കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 25 മുതല്‍ 30 വരെ ജി എച്ച് എസ് കൊളത്തൂരില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉപജില്ലയിലെ 171 സ്‌കൂളുകളില്‍ നിന്നായി 5,500 ല്‍പരം മത്സരാര്‍ത്ഥികള്‍ 314 ഇനങ്ങളിലായാണ് മാറ്റുരക്കുന്നത്. ഒക്ടോബര്‍ 25, 26 തീയ്യതികളില്‍ 13 ഹാളുകളിലായി സ്‌റ്റേജിതര മത്സരങ്ങളും 28, 29, 30 തീയ്യതികളില്‍ 10 വേദികളിലായി സ്‌റ്റേജ് മത്സരങ്ങളും നടക്കും.
പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാണ് കലോത്സവം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍ മുതലായ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കലോത്സവ വേദിയില്‍ നിരോധിച്ചിട്ടുണ്ട്. കലോത്സവത്തിന് ആവശ്യമായ പേപ്പര്‍ പേനകള്‍ ജി എച്ച് എസ് കൊളത്തൂരിലെ ജെ ആര്‍ സി യൂണിറ്റും, എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജിലെ എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്നാണ് തയ്യാറാക്കിയിട്ടുള്ളത്. കലോത്സവത്തിന്റെ ഭാഗമായുണ്ടാകുന്ന മാലിന്യങ്ങള്‍ ശേഖരിക്കാനായി ഓലക്കൂട്ടകള്‍ ബേഡഡുക്ക പഞ്ചായത്ത് ഹരിത കര്‍മ സേനയും സ്‌കൂളിലെ ഇക്കോ ക്ലബും ചേര്‍ന്നാണ് നിര്‍മിച്ചിട്ടുള്ളത്.
ബേഡഡടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി രാമചന്ദ്രന്‍ ചെയര്‍മാനായും ഹെഡ്മാസ്റ്റര്‍ ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതിയും 15 വിവിധ സബ്കമ്മിറ്റികളുമാണ് കലോത്സവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കുടുംബശ്രീകള്‍, എ ഡി എസ് സ്വാശ്രയ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, പുരോഗമന പ്രസ്ഥാനങ്ങള്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ കലോത്സവം നടക്കുന്നത്. 24ന് രാവിലെ മുതല്‍ ഉച്ച വരെ രജിസ്‌ട്രേഷന്‍ നടക്കും. 26ന് രാവിലെ 10 മണിക്ക് എ ഇ ഒ അഗസ്റ്റിന്‍ ബര്‍ണാഡ് പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കം കുറിക്കുക. 28ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. 30 ന് വൈകിട്ട് 5.30 ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ എ നാരായണന്‍, ഹെഡ്മാസ്റ്റര്‍ അഗസ്റ്റിന്‍ ബര്‍ണാഡ്, രാധാകൃഷ്ണന്‍ ചാളക്കടവ്, എ ഭാസ്‌കരന്‍, എം കെ നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod Sub District School Kalolsavam on Oct. 25 to Oct 30
< !- START disable copy paste -->