Join Whatsapp Group. Join now!

കാന്തിക്കര ജനകീയ വികസന സമിതി 10-ാം വാര്‍ഷികാഘോഷം ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ 22 വരെ

കാന്തിക്കര ജനകീയ വികസന സമിതി 10-ാം വാര്‍ഷികാഘോഷം ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ 22 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ Kerala, News, Kanthikkara Janakeeya Vikasana Samithi anniversary celebration on Oct 27 to Dec 22
കാസര്‍കോട്: (my.kasargodvartha.com 30.10.2019) കാന്തിക്കര ജനകീയ വികസന സമിതി 10-ാം വാര്‍ഷികാഘോഷം ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ 22 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ ഒരു കുടക്കീഴില്‍ അണിനിരത്തി കൊണ്ട് പ്രദേശത്തെ സാമൂഹിക-വികസന-സാംസ്‌ക്കാരിക-വിദ്യാഭ്യാസ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.


നവംബര്‍ മൂന്നിന് ഞായറാഴ്ച വൈകിട്ട് 4.30ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. കെ ജെ വി എസ് പ്രസിഡണ്ട് കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി കെ ഉദയാനന്ദന്‍ സ്വാഗതം പറയും. മുഖ്യാതിഥികളായി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം ജലീല്‍, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് തുടങ്ങിയവര്‍ സംബന്ധിക്കും. കാസര്‍കോട് പീപ്പിള്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. വി ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ കെ ഉദയന്‍, കെ ബാലകൃഷ്ണന്‍, മധുസൂദനന്‍, കെ കേശവന്‍ എന്നിവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kanthikkara Janakeeya Vikasana Samithi anniversary celebration on Oct 27 to Dec 22
  < !- START disable copy paste -->

Post a Comment