Kerala

Gulf

Chalanam

Obituary

Video News

ഇന്ദിരാഗാന്ധിയുടെ ഓര്‍മകള്‍ക്ക് 35 വയസ്സ്; നാടെങ്ങും രക്തസാക്ഷിത്വ ദിനം ആചരിച്ചു

കാസര്‍കോട്: (my.kasargodvartha.com 31.10.2019) മുന്‍ പ്രധാനമന്ത്രിയും ഇന്ത്യയുടെ ഉരുക്കുവനിതയുമായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ
ദിനം നാടെങ്ങും ആചരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു. ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി.


ഡി സി സി ഓഫീസില്‍ അനുസ്മരണം നടത്തി

കാസര്‍കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു. ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, കെ പി സി സി അംഗം പി എ അഷ്‌റഫ് അലി, ഡി സി സി ജനറല്‍ സെക്രട്ടറി കരുണ്‍ താപ്പ, ഡി സി സി ജനറല്‍ സെക്രട്ടറി എം കുഞ്ഞമ്പു നമ്പ്യാര്‍, എന്‍ മഹേന്ദ്രപ്രതാപ്, അഡ്വ യു എസ് ബാലന്‍, വി വി പ്രഭാകരന്‍, കെ ഖാലിദ്, എ വാസുദേവന്‍, അച്ചേരി ബാലകൃഷ്ണന്‍, വിജയകുമാര്‍, ബി എ ഇസ്മയില്‍, മൊയ്തീന്‍കുഞ്ഞി പൈക്ക, വട്ടയക്കാട് മഹ്മൂദ്, എന്‍ എ എം ഹനീഫ, എം പുരുഷോത്തമന്‍ നായര്‍, ബി കെ കുട്ടി, ഉസ്മാന്‍ കടവത്ത്, ശ്രീധരന്‍ ചൂരിത്തോട്, ശിവശങ്കരന്‍, ജോഷി, പി കെ വിജയന്‍, രഞ്ജിത്ത്, കമലാക്ഷ സുവര്‍ണ, ഉമേഷ് അണങ്കൂര്‍, അമ്പാടി, ആഷിഫ് എന്നിവര്‍ സംബന്ധിച്ചു.ചാലിങ്കാല്‍ കോണ്‍ഗ്രസ് കമ്മിറ്റി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാലിങ്കാല്‍: ചാലിങ്കാലില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. മുന്‍ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

കെ വി സോമന്‍, പത്മനാഭന്‍ ചാലിങ്കാല്‍, സി മനോജ്കുമാര്‍, കെ ഭാസ്‌കരന്‍, അനീഷ് ചെക്യാര്‍പ്പ്, വി മനോജ്കുമാര്‍, ശിവപ്രസാദ് ടി വി, ഹരിപ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സേവാദള്‍ ജില്ലാ കമ്മിറ്റി ജില്ലാ ആശുപത്രിയില്‍ രക്തദാനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രക്തദാന പരിപാടി സംഘടിപ്പിച്ചു. കെ പി സി സി എക്‌സി അംഗം അഡ്വ. സി കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസുക്ഷിക്കുന്നതിനിടയില്‍ വര്‍ഗീയ വിഘടനവാദികളുടെ വെടിയേറ്റ് മരിച്ച ശ്രീമതി ഇന്ദിരാഗാന്ധി രാജ്യത്തിനുവേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ധീരയായ പ്രധാനമന്ത്രിയായിരുന്നുവെന്ന് സി കെ ശ്രീധരന്‍ അനുസ്മരിച്ചു.

സേവാദള്‍ ജനറല്‍ സെക്രട്ടറി രമേശന്‍ കരുവാച്ചേരി സംബന്ധിച്ചു.


ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

ഉദുമ: രാജ്യം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയും സാമ്പത്തിക ഭദ്രതയിലും മതേതരത്വത്തിന്റെ കാഴ്ചപ്പാടുകളിലും ദീര്‍ഘവീക്ഷണമുള്ള അപൂര്‍വ വനിത നേതാക്കളില്‍ ഒരാളായിരുന്നു ഇന്ദിരാ പ്രിയദര്‍ശിനിയെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സി രാജന്‍ പെരിയ പറഞ്ഞു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ചട്ടഞ്ചാല്‍ ഓഫീസില്‍ നടത്തിയ ഇന്ദിരാ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എ കെ ശശിധരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ സുകുമാരന്‍ പൂച്ചക്കാട്, കണ്ണന്‍ പെരിയ, ബി കൃഷ്ണന്‍ മാങ്ങാട്, പി വി ഉദയകുമാര്‍, രാജന്‍ കെ പൊയിനാച്ചി, ചന്ദ്രന്‍ നാലാംവാതുക്കല്‍, ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കൃഷ്ണന്‍ ചട്ടഞ്ചാല്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, മജീദ് മാങ്ങാട്, പി സി നസീര്‍ എന്നിവര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനയും നടത്തി.

ഇന്ദിരാജി സാംസ്‌കാരിക ഫോറം അനുസ്മരണ യോഗം നടത്തി

കാസര്‍കോട്: ലോക രാഷ്ട്രങ്ങള്‍ സാമ്പത്തിക തകര്‍ച്ചയില്‍ മുട്ടുകുത്തി വീണപ്പോള്‍ ഇന്ത്യാ രാജ്യം അതിനെ അതിജീവിച്ച് മുമ്പോട്ട് പോയത്, രാജ്യത്തിനകത്തുള്ള ബാങ്കുകള്‍ ഇന്ദിരാഗാന്ധിയുടെ ഭരണ കാലഘട്ടങ്ങളില്‍ ബാങ്ക് ദേശസാത്കരണം ചെയ്ത് സാധാരണക്കാരനെയും ബാങ്കിംഗ് രംഗത്തേക്ക് കൊണ്ടുവന്നതിന്റെ ഫലമായാണെന്ന് ഇന്ദിരാജി സാംസ്‌കാരിക ഫോറം ജില്ലാ ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അഭിപ്രായപ്പെട്ടു. ഇന്ദിരാജി സാംസ്‌കാരിക ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ദിരാജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി വി ഉദയകുമാര്‍, കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ഗ്രാമപഞ്ചായത്തംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, പ്രതാപ് തയ്യില്‍, മജീദ് മാങ്ങാട്, നാരായണന്‍ ബേക്കല്‍, ഷിബു കടവങ്ങാനം, രൂപേഷ്, മധു കുണ്ടോളംപാറ എന്നിവര്‍ സംസാരിച്ചു.


കോണ്‍ഗ്രസ് പൈക്ക വാര്‍ഡ് കമ്മിറ്റി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

പൈക്ക: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൈക്ക വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൂരിപ്പള്ളം കമ്യൂണിറ്റി ഹാള്‍ പരിസരത്ത് ഇന്ദിരാ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.

മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം പുരുഷോത്തമന്‍ നായര്‍, ഖാന്‍ പൈക്ക, മൊയ്തീന്‍കുഞ്ഞി പൈക്ക, സി എച്ച് വിജയന്‍, പി വി മല്ലിക, കെ ആര്‍ മണിച്ചന്ദ്രകുമാരി, ബി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.


യൂത്ത് കോണ്‍ഗ്രസ് നല്ലോംപുഴ യൂണിറ്റ് വേയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു 

ഈസ്റ്റ് എളേരി: യൂത്ത് കോണ്‍ഗ്രസ് നല്ലോംപുഴ യൂണിറ്റ് കമ്മിറ്റിയും ജവഹര്‍ ക്ലബ് നല്ലോംപുഴയും ക്ലീന്‍ നല്ലോംപുഴ ഗ്രീന്‍ നല്ലോംപുഴ എന്ന മുദ്രാവക്യവുമായി ഇന്ദിരാഗാന്ധി അനുസ്മരണത്തോടനുബന്ധിച്ച് പൊതു സ്ഥലങ്ങളില്‍ വേയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ് സോണി പൊടിമറ്റം പദ്ധതി ഉദ്ഘാടനം ചെയ്തു. നല്ലോംപുഴ ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് അഖില്‍ തേക്കുംകാട്ടില്‍ അധ്യക്ഷത വഹിച്ചു. ജെയ്‌സണ്‍ നെടിയകാല, ജിജി ജോസഫ്, ജോമോന്‍ കരിപ്പാല്‍, ജെയിംസ് അഴകത്ത്, ജിതിന്‍ തെങ്ങട എന്നിവര്‍ സംസാരിച്ചു.


Keywords: Kerala, News, Kasaragod, Indira Gandhi, Blood donation, waste bin, Indira Gandhi martyrdom day observed 


Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive