കാഞ്ഞങ്ങാട്: (my.kasargodvartha.com 28.10.2019) മടിക്കൈ സെക്കന്‍ഡ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍ ആരോഗ്യ, വിദ്യാഭ്യാസ പ്രദര്‍ശനം ആരംഭിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്തിന്റെയും മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
പകര്‍ച്ചവ്യാധി പ്രതിരോധം, കൊതുക് ജന്യ രോഗങ്ങള്‍, ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, ശാസ്ത്രീയ മാലിന്യ സംസ്‌കരണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും അവബോധം സൃഷ്ടിക്കുന്നതിനാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
ഡെങ്കിപ്പനി, മലമ്പനി, മന്ത് രോഗം, എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍, അവയുടെ ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചും പ്രദര്‍ശനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. പ്രദര്‍ശനം ഒക്ടോബര്‍ 31 വരെ തുടരും.
Keywords: Kerala, News, Kanhangad, Sub District, School fest, Madikkai Panchayath, Health and Education exhibition began