Join Whatsapp Group. Join now!

യു എ ഇ-അണങ്കൂറിയന്‍സ് ഫുട്‌ബോള്‍ ടീം ജഴ്‌സി പ്രകാശനം ചെയ്തു

യു എ ഇ-അണങ്കൂര്‍ മേഖലാ നിവാസികളുടെ കൂട്ടായ്മയായ അണങ്കൂറിയന്‍സിന്റെ 2019-2020 വര്‍ഷത്തേക്കുള്ള ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സി പ്രകാശനം ചെയ്തു Kerala, News, Kasaragod, Dubai, Football team, jursey, Soccer tournament, Football team jursey released
ദുബൈ: (my.kasargodvartha.com 24.10.2019) യു എ ഇ-അണങ്കൂര്‍ മേഖലാ നിവാസികളുടെ കൂട്ടായ്മയായ അണങ്കൂറിയന്‍സിന്റെ 2019-2020 വര്‍ഷത്തേക്കുള്ള ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സി പ്രകാശനം ചെയ്തു. സാമൂഹ്യപ്രവര്‍ത്തകനും മുന്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുര്‍റഹ്മാന്‍ കുഞ്ഞി മാഷ് പ്രകാശനം നിര്‍വഹിച്ചു.

മുന്‍വര്‍ഷങ്ങളില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിച്ച് ശ്രദ്ധ നേടിയ അണങ്കൂറിയന്‍സ് ഒക്‌ടോബര്‍ 25ന് നടക്കുന്ന കാസര്‍കോട് മുനിസിപ്പല്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

ജഴ്‌സി പ്രകാശന ചടങ്ങില്‍ യു എ ഇ അണങ്കൂറിയന്‍സ് മെമ്പര്‍മാരായ റഹ്മാന്‍ ബെദിര, ശരീഫ് ഹമ്മദ് പച്ചക്കാട്, അച്ചു പച്ചക്കാട്, റഹീം അറഫാ റോഡ്, ഇബ്രാഹിം കൊല്ലമ്പാടി, ഖാദര്‍ കൊല്ലമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kerala, News, Kasaragod, Dubai, Football team, jursey, Soccer tournament,  Football team jursey released

1 comment

  1. good