Join Whatsapp Group. Join now!

വിദ്യാര്‍ഥികള്‍ക്ക് കണ്ണ് പരിശോധനാ ക്യാമ്പ് നടത്തി

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് നാല് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ കണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മൊബൈല്‍ഫോണുകളുടെയും Kerala, News, Kanhangad, Lions club, Schools, students, Eye checkup camp conducted for students
കാഞ്ഞങ്ങാട്: (my.kasargodvartha.com 29.10.2019) ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് നാല് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ കണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മൊബൈല്‍ഫോണുകളുടെയും കമ്പ്യൂട്ടറിന്റെയും അമിതമായ ഉപയോഗംമൂലം കുട്ടികളുടെ കാഴ്ചവൈകല്യം കൂടി വരുന്ന സാഹചര്യത്തിലാണ് ക്യാമ്പ് നടത്തിയത്.

അജാനൂര്‍ ഗവ. മാപ്പിള എല്‍ പി സ്‌കൂള്‍, കെ എച്ച് എം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാണിക്കോത്ത്, എച്ച് ഐ എ യു പി സ്‌കൂള്‍ ചിത്താരി, ഹിമായത്തുല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചിത്താരി എന്നിവിടങ്ങളിലെ ആയിരത്തില്‍പരം വിദ്യാര്‍ഥികളെയാണ് കണ്ണ് പരിശോധനക്ക് വിധേയമാക്കിയത്. ചികിത്സ ആവശ്യമായിവരുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സൗജന്യമായി ചികിത്സ നല്‍കും.

അതിഞ്ഞാല്‍ മാപ്പിള ഗവ. എല്‍ പി സ്‌കൂളില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹമീദ് ചേരക്കാടത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പ്രസിഡണ്ട് അന്‍വര്‍ ഹസ്സന്‍ അധ്യക്ഷത വഹിച്ചു.

സോണ്‍ ചെയര്‍പേഴ്‌സണ്‍ എം ബി ഹനീഫ്, ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍മാരായ എസ് പി എം ഷറഫുദ്ദീന്‍, സുകുമാരന്‍ പൂച്ചക്കാട്, പി എം അബ്ദുന്നാസര്‍, ഹെഡ്മാസ്റ്റര്‍ എ ജി ഷംസുദ്ദീന്‍, സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കൊളവയല്‍, വൈസ് ചെയര്‍മാന്‍ സി എച്ച് അബ്ദുല്ല, സുരേഷ് പുളിക്കാല്‍, ജൂലിയാ ഹനീഫ്, അബൂബക്കര്‍ ഖാജ, പത്മജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി ഹാറൂണ്‍ ചിത്താരി സ്വാഗതവും കെ എസ് മുഹാജിര്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kanhangad, Lions club, Schools, students, Eye checkup camp conducted for students

Post a Comment