Join Whatsapp Group. Join now!

ജനറല്‍ മാനേജരുടെയും അഡ്മിനിസ്ട്രേറ്ററുടെയും പക്ഷപാത സമീപനം അവസാനിപ്പിക്കുക; ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍ ധര്‍ണ നടത്തി

ജനറല്‍ മാനേജരുടെയും അഡ്മിനിസ്ട്രേറ്ററുടെയും പക്ഷപാത സമീപനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍ Kerala, News, Kasaragod, District co-op Bank, Employees, Dharna, District co-operative bank employees did picketing
കാസര്‍കോട്: (my.kasargodvartha.com 29.10.2019) ജനറല്‍ മാനേജരുടെയും അഡ്മിനിസ്ട്രേറ്ററുടെയും പക്ഷപാത സമീപനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍ ധര്‍ണ നടത്തി. ഡിസ്ട്രിക്ട് കോഓപറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഹെഡ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയത്.

ഒഴിവുള്ള മുഴുവന്‍ തസ്തികകളിലേക്കും പ്രമോഷന്‍ അനുവദിക്കുക, എന്‍ട്രി പോസ്റ്റില്‍ എട്ട് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് ഹയര്‍ ഗ്രേഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു.

സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി ബി ഇ എഫ് ജില്ലാ സെക്രട്ടറി ടി രാജന്‍ സ്വാഗതം പറഞ്ഞു.

കെ രാഘവന്‍, കെ വി പ്രഭാവതി എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News, Kasaragod, District co-op Bank, Employees, Dharna, District co-operative bank employees did picketing

Post a Comment