Join Whatsapp Group. Join now!

കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

സൈനബ് മെമ്മോറിയല്‍ കോളജ് ഓഫ് ടീച്ചര്‍ എജൂക്കേഷനില്‍ കോളജ് യൂണിയന്‍ 'സഖേയ' പ്രവര്‍ത്തനമാരംഭിച്ചു. Kerala, News, Kasaragod, Cherkala, Collge union, Kannur university, Govt. college, painting, Collge union inaugurated
ചെര്‍ക്കള: (my.kasargodvartha.com 25.10.2019) സൈനബ് മെമ്മോറിയല്‍ കോളജ് ഓഫ് ടീച്ചര്‍ എജൂക്കേഷനില്‍ കോളജ് യൂണിയന്‍ 'സഖേയ' പ്രവര്‍ത്തനമാരംഭിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും കാസര്‍കോട് ഗവ. കോളജ് ഫിസിക്കല്‍ എജുക്കേഷന്‍ പ്രൊഫസറുമായ എ സി രാജു യൂണിയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഗണേഷ് കുഞ്ഞിമംഗലം ഫൈന്‍ ആര്‍ട്‌സ് ഉദ്ഘാടനം നിര്‍വഹിച്ചു. മൗത് പെയിന്റിംഗിലൂടെ ഗണേഷ് കുഞ്ഞിമംഗലം സദസ്സിനെ വിസ്മയിപ്പിച്ചു.

യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ജദീര്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. നീന എം കെ, ചെയര്‍മാന്‍ എന്‍ എ അബൂബക്കര്‍, കോളജ് പ്രൊഫസര്‍ ബിന്ദു പി വി, ഗണേശന്‍, യൂ യൂ സി ഹരികൃഷ്ണന്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ശ്രുതി പി എം എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി അബ്ദുല്ലത്തീഫ് സ്വാഗതവും ജോയിന്റ്് സെക്രട്ടറി ആയിഷത്ത് റസ്മീന നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Cherkala, Collge union, Kannur university, Govt. college, painting, Collge union inaugurated

Post a Comment