Join Whatsapp Group. Join now!

വ്യാപാരിക്കു നേരെയുണ്ടായ ആക്രമണത്തില്‍ യൂത്ത് ലീഗ് പ്രതിഷേധിച്ചു

ഖാസിലൈന്‍ സ്വദേശിയും വിദ്യാനഗറില്‍ താമസക്കാരനും ഇന്ത്യഗേറ്റ് വസ്ത്രാലയ ഉടമയുമായ റിയാസിനു നേരെയുണ്ടായ ആക്രമണത്തില്‍ Kerala, News, Attack against merchant; Youth league protested
തളങ്കര: (my.kasargodvartha.com 07.10.2019) ഖാസിലൈന്‍ സ്വദേശിയും വിദ്യാനഗറില്‍ താമസക്കാരനും ഇന്ത്യഗേറ്റ് വസ്ത്രാലയ ഉടമയുമായ റിയാസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഖാസിലൈന്‍- പള്ളിക്കാല്‍ യൂത്ത് ലീഗ് ശാഖ കമ്മിറ്റി പ്രതിഷേധിച്ചു. പട്ടാപ്പകല്‍ കടയില്‍ കയറി മര്‍ദിക്കുകയും കട തകര്‍ക്കുകയും ചെയ്ത സാമൂഹ്യ ദ്രോഹികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ആക്രമണം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പോലീസിന് പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.

മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. വി എം മുനീര്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അസ്ലം പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അമാന്‍ അങ്കാര്‍, ശിഹാബ് ഊദ്, ഇംത്യാസ് കെ എ, സിയാദ്, ഇംത്യാസ് പി എം, ഹംസ അങ്കോള, മനാഫ് ഊദ്, സിയാദ്, സുഹൈല്‍ പള്ളിക്കാല്‍, ഷുമൈസ് എന്നിവര്‍ പ്രസംഗിച്ചു. ഇബ്രാഹിം ഖാസിയാറകം സ്വാഗതവും ആഷിക് നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Attack against merchant; Youth league protested
  < !- START disable copy paste -->

Post a Comment