Join Whatsapp Group. Join now!

ആണൂരിലെ എം പി ബാലന്‍ മാസ്റ്റര്‍ നിര്യാതനായി

വെള്ളൂര്‍ ചന്തന്‍ മെമ്മോറിയല്‍ റിട്ട. പ്രധാനാധ്യാപകന്‍ ആണൂരിലെ എം പി ബാലന്‍ മാസ്റ്റര്‍ (80) നിര്യാതനായി. Kerala, News, Obituary, Karivellur, Rtd. teacher, Aanoor MP Balan Master passed away
കരിവെള്ളൂര്‍: (my.kasargodvartha.com 27.10.2019) വെള്ളൂര്‍ ചന്തന്‍ മെമ്മോറിയല്‍ റിട്ട. പ്രധാനാധ്യാപകന്‍ ആണൂരിലെ എം പി ബാലന്‍ മാസ്റ്റര്‍ (80) നിര്യാതനായി. സി പി എം ആണൂര്‍ പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ്. പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഡയറക്ടറായും കര്‍ഷകസംഘം വില്ലേജ് ജോ. സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കരിവെള്ളൂര്‍ പള്ളിക്കൊവ്വല്‍ ക്ഷീരോല്‍പാദന സംഘം മുന്‍ പ്രസിഡണ്ടായിരുന്നു.

പരേതരായ പൊക്കന്റെയും ചിരുതേയിയുടെയും മകനാണ്. ഭാര്യ: സുമതി (റിട്ട. അധ്യാപിക ഗവ. യു പി സ്‌കൂള്‍, ചന്തേര).

മക്കള്‍: വിനോദ് (പ്രധാനാധ്യാപകന്‍, ചന്തന്‍ മെമ്മോറിയല്‍ വെള്ളൂര്‍) മനോജ് (സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍, ബംഗളൂരു), പ്രമോദ് (ഡ്രൈവര്‍) സീമ (അധ്യാപിക, പുഷ്പഗിരി, ഇംഗ്ലിഷ് മീഡിയം ഹൈസ്‌കൂള്‍, തളിപ്പറമ്പ്).

മരുമക്കള്‍: സജിനി (ആണൂര്‍), വിനീത (ബംഗളൂരു), അഡ്വ. ടി ദിലീപ്കുമാര്‍ (തളിപ്പറമ്പ്).

സഹോദരങ്ങള്‍: എം പി. ചെറിയമ്പു (മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, കരിവെള്ളൂര്‍, പെരളം), കുഞ്ചിരി (ആണൂര്‍), ജാനകി (പാലക്കുന്ന്), പരേതരായ എം പി നാരായണന്‍, എം പി കുഞ്ഞാതി.


Keywords: Kerala, News, Obituary, Karivellur, Rtd. teacher, Aanoor MP Balan Master passed away

Post a Comment