Join Whatsapp Group. Join now!

വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് വനിതാ വിംഗ്; ഉഷ മോഹന്‍ പ്രസിഡന്റ്, രതീദേവി ശ്രീധരന്‍ ജനറല്‍ സെക്രട്ടറി, അനിത ജയന്‍ ട്രഷറര്‍

വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് വനിതാ വിംഗ് പ്രസിഡന്റായി ഉഷ മോഹന്‍, ജനറല്‍ സെക്രട്ടറിയായി രതീദേവി ശ്രീധരന്‍ Kerala, News, Kasaragod, Udma, Vyapari Vyavasayi vanitha wing, Vyapari Vyavasayi ekopana samithi Uduma Unit Women Wing Office Bearers
ഉദുമ: (my.kasargodvartha.com 19.09.2019) വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് വനിതാ വിംഗ് പ്രസിഡന്റായി ഉഷ മോഹന്‍, ജനറല്‍ സെക്രട്ടറിയായി രതീദേവി ശ്രീധരന്‍, ട്രഷററായി അനിത ജയന്‍ എന്നിവരെ തെരഞ്ഞെടുത്തു.

ഷൈജ സുധന്‍, സുനിത (വൈസ് പ്രസിഡന്റുമാര്‍), സൗമ്യ ഹരീഷ്, വിശാല (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ഉദുമ വ്യാപാരഭവനില്‍ നടത്തിയ വനിതാ വിംഗ് സംഗമവും കമ്മിറ്റി രൂപവത്കരണവും വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ഷേര്‍ളി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ സെക്രട്ടറി ഹരിഹരസുധന്‍ അധ്യക്ഷത വഹിച്ചു.


വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി രേഖ മോഹന്‍, സമിതി യൂണിറ്റ് സെക്രട്ടറി യൂസഫ് റൊമാന്‍സ് എന്നിവര്‍ സംസാരിച്ചു. വനിതാ വിംഗ് യൂണിറ്റ് രക്ഷാധികാരി കരുണാകരന്‍ സ്വാഗതവും യൂണിറ്റ് ട്രഷറര്‍ പി കെ ജയന്‍ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kasaragod, Udma, Vyapari Vyavasayi vanitha wing, Vyapari Vyavasayi ekopana samithi Uduma Unit Women Wing Office Bearers

Post a Comment