നീലേശ്വരം: (my.kasargodvartha.com 17.09.2019) വിശ്വകര്‍മജര്‍ സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ വ്യാപൃതരായും രാജ്യപുരോഗതിയില്‍ പങ്കാളികളായും കൂടുതല്‍ ശക്തരാകണമെന്നും പൈതൃകവും പാരമ്പര്യവും നിലനിര്‍ത്തി മുന്നേറണമെന്നും വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റും മുന്‍ എം എല്‍ എയുമായ ടി യു രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയും നാഷണല്‍ ട്രേഡ് യൂണിയന്‍ ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച വിശ്വകര്‍മ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീലേശ്വരം വ്യാപാര ഭവനില്‍ നടത്തിയ ദിനാഘോഷത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ടി കെ ശ്രീനിവാസന്‍ ആചാരി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ശശി മുള്ളൂല്‍ സംഘടനാ കാര്യങ്ങളും നാഷണല്‍ ട്രേഡ് യൂണിയന്‍ ജില്ലാ സെക്രട്ടറി പി വി തമ്പാന്‍ ക്ഷേമനിധി സംബന്ധിച്ച കാര്യങ്ങളും വിശദീകരിച്ചു. കെ രാമകൃഷ്ണന്‍, കെ പത്മനാഭന്‍, കെ വി കൃഷ്ണന്‍, കെ യു കൃഷ്ണകുമാര്‍, ജാനകി പാലക്കാട്ട് എന്നിവര്‍ സംസാരിച്ചു.
എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. തുടര്‍ന്ന് വിശ്വകര്‍മ കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി.
ജനറല്‍ കണ്‍വീനര്‍ രവി കോട്ടുമൂല സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മധു വൈനിങ്ങല്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Nileshwar, Vishwakarma, District committee, Vishwakarma day marked