Join Whatsapp Group. Join now!

നിരവധി യുവതി-യുവാക്കളെ കായിക രംഗത്ത് കൈപിടിച്ച് ഉയര്‍ത്തിയ കായിക അധ്യാപകന്‍ എ രാമകൃഷ്ണന്‍ മാസ്റ്റര്‍ വിട പറഞ്ഞു.

നിരവധി യുവതി-യുവാക്കളെ കായിക രംഗത്ത് കൈപിടിച്ച് ഉയര്‍ത്തിയ കായിക അധ്യാപകന്‍ News, Kerala, Obituary, Sports,
തൃക്കരിപ്പൂര്‍:(my.kasargodvartha.com 14/09/2019) നിരവധി യുവതി-യുവാക്കളെ കായിക രംഗത്ത് കൈപിടിച്ച് ഉയര്‍ത്തിയ കായിക അധ്യാപകന്‍ എ.രാമകൃഷ്ണന്‍ മാസ്റ്റര്‍(74) വിട പറഞ്ഞു. തൃക്കരിപ്പൂരിന്റ കായിക ഭൂപടത്തില്‍ അവിസ്മരണീയമായ വ്യക്തിമുദ്ര പതിപ്പിച്ച രാമകൃഷ്ണന്‍ മാസ്റ്റര്‍ (74) അന്തരിച്ചു. ആറുമാസത്തോളമായി ചികിത്സയിലായിരുന്നു. ഫുട്‌ബോള്‍, കബഡി, ടെന്നി കോയറ്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ച് നിരവധി യുവതീ-യുവാക്കളെയാണ് അദ്ദേഹം ഉയരങ്ങളിലേക്ക് എത്തിച്ചത്.

News, Kerala, Obituary, Sports, Sports teacher A Ramakrishnan passed away


മുഹമ്മദ് റാഫി, സുരേഷ് മുട്ടത്ത് എന്നീ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തിയതും മാഷായിരുന്നു. തൃക്കരിപ്പൂരിലെ ആദ്യകാല ഫുട്‌ബോള്‍ ക്ലബ്ബായ ബ്രദേര്‍സിന്റെ മുന്‍നിര കളിക്കാരനായിരുന്നു. എടാട്ടുമ്മല്‍ സുഭാഷ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റ കോച്ചായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കബഡി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദേശീയകലാവേദി ജില്ലാ അമരക്കാരനായും തൃക്കരിപ്പൂര്‍ ആക്മി ക്ലബ്ബിന്റെ സെക്രട്ടറിയുമായിരുന്നു. ജില്ലയില്‍ ആദ്യമായി സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍ ട്രോഫി നേടിയ തൃക്കരിപ്പൂര്‍ ഗവ.ഹൈസ്‌കൂള്‍ ടീമിനെ പരിശീലിപ്പിച്ച കായികാധ്യാപകനാണ്. ടെന്നി കോയറ്റ് അസോസിയേഷന്റെ ജില്ലയിലെ ആദ്യത്തെ സാരഥിയായും കായികാധ്യാപകരുടെ സംഘടനാ നേതാവായും ജില്ലാ സ്‌കൂള്‍ സ്‌പോപോര്‍ട്‌സ് അസോസിയേഷന്‍ സിക്രട്ടറിയുമായിരുന്നു.

റിട്ട. ഹെഡ്മിസ്ട്രസ് കെ.പി.സരോജിനിയാണ് ഭാര്യ. മക്കള്‍: രംജിത് (എന്‍ഞ്ചിനീര്‍, ഡിസൈന്‍ ഗ്രൂപ്പ് പയ്യന്നൂര്‍) ശ്രീജിത് ( എഞ്ചിനീര്‍, ഖത്തര്‍) മരുമക്കള്‍: നീന (ചൊവ്വ) ദിവ്യ (അധ്യാപിക, ബോവിക്കാനം) സഹോദരങ്ങള്‍: രോഹിണി (മൊറാഴ), മുകുന്ദന്‍ (കേരളകൗമുദി)
സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഇടയിലക്കാട് നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Obituary, Sports, Sports teacher A Ramakrishnan passed away

Post a Comment