Join Whatsapp Group. Join now!

എംപ്ലോയീസ് സൊസൈറ്റി യാത്രയയപ്പും അനുമോദന യോഗവും നടത്തി

കാസര്‍കോട് ജില്ല എജുക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റ് എംപ്ലോയീസ് കോഓപറേറ്റീവ് സൊസൈറ്റി യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു Kerala, News, Kanhangad, co-op society, sentoff, KPSTA, Congress, MP, Sentoff ceremony conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 23.09.2019) കാസര്‍കോട് ജില്ല എജുക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റ് എംപ്ലോയീസ് കോഓപറേറ്റീവ് സൊസൈറ്റി യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു.

കഴിഞ്ഞ 12 വര്‍ഷക്കാലം പ്രസിഡന്റായിരുന്ന ടി കെ എവുജിന്‍, ഡയറക്ടര്‍മാരായിരുന്ന ജോര്‍ജ്കുട്ടി ജോസഫ്, റീത്താമ്മ വി കെ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. ഹോസ്ദുര്‍ഗ് സര്‍വീസ്

സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.

സൊസൈറ്റി പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു. സൊസൈറ്റി മെമ്പര്‍മാരുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അനുമോദിച്ചു. കെ പി എസ് ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം സലാഹുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഡി സി സി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍, അഡ്വ. എം സി ജോസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സുനില്‍കുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം കുഞ്ഞികൃഷ്ണന്‍, പ്രവീണ്‍ തോയമ്മല്‍, സൊസൈറ്റി വൈസ് പ്രസിഡന്റ് അലോഷ്യസ് ജോര്‍ജ് , സെക്രട്ടറി ജയന്‍ സി ഇ, സെറ്റോ ചെയര്‍മാന്‍ പി വി രമേശന്‍, കെ പി എസ് ടി എ ജില്ലാ സെക്രട്ടറി ജി കെ ഗിരീഷ്, സംസ്ഥാന സമിതിയംഗം ദിനേശന്‍ മൂലക്കണ്ടം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയരാജന്‍ പി വി, സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റുമാരായിരുന്ന പി ടി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ പി മുരളീധരന്‍ മാസ്റ്റര്‍, ഡയറക്ടര്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഡയറക്ടര്‍മാരായ ജി കെ ഗിരിജ, സി കെ വേണു, ലിസി ജേക്കബ്, റോയി ജോസഫ്, വിജേഷ് പി കെ, ഷൈനി ജോസഫ് എന്നിവര്‍ സംബന്ധിച്ചു. ടി കെ എവുജിന്‍, ജോര്‍ജ്കുട്ടി ജോസഫ്, റീത്താമ്മ വി കെ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.


Keywords: Kerala, News, Kanhangad, co-op society, sentoff, KPSTA, Congress, MP, Sentoff ceremony conducted                                                                                

Post a Comment