Join Whatsapp Group. Join now!

സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു

ജി എല്‍ പി സ്‌കൂള്‍ പെരുമ്പളയില്‍ ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്റെ Kerala, News, perumbala, school, building, Minister, MLA, School building foundation stone laid
പെരുമ്പള: (my.kasargodvartha.com 09.9.2019) ജി എല്‍ പി സ്‌കൂള്‍ പെരുമ്പളയില്‍ ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മായാ കരുണാകരന്‍, എന്‍ വി ബാലന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ടി വിനോദ്കുമാര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ എം കെ ഹരിദാസ് നന്ദിയും പറഞ്ഞു.

Keywords: Kerala, News, perumbala, school, building, Minister, MLA, School building foundation stone laid

Post a Comment