കാസര്‍കോട്: (my.kasargodvartha.com 06.09.2019) മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ട്രാക്കും കാസര്‍കോട് ലയണ്‍സ് ക്ലബ്ബും സംയുക്തമായി പാട്ടിലാക്കാം സുരക്ഷാ സംഗീതയാത്ര സങ്കടിപ്പിക്കുന്നു. റോഡ് സുരക്ഷാ ജീവന്‍ രക്ഷാ സന്ദേശവുമായി തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ നടത്തുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീറിന്റെ അധ്യക്ഷതയില്‍ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ആര്‍ടിഒ എം മനോജ്, ലയണ്‍സ് ഗവര്‍ണര്‍ ഡോ. എസ് രാജീവ് എന്നിവര്‍ അതിഥികളാവും. സെപ്തംബര്‍ 12 ന് 9 മണിക്ക് തൃക്കരിപ്പൂരില്‍ ആരംഭിക്കുന്ന പരിപാടി 13 ന് 6 മണിക്ക് കാസര്‍കോട് സമാപിക്കും. സമാപന സമ്മേളനത്തില്‍ ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ് ഐപിഎസ് മുഖ്യാതിഥി ആകും.
അനില്‍ കുമാര്‍ മാസ്റ്റര്‍ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി അവതരിപ്പിക്കുന്നത് വെള്ളിക്കോത്ത് വിഷ്ണുഭട്ടും സംഘവുമാണ്. ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ബോധവത്കരണവും ലക്ഷ്യമിടുന്നു.
പാട്ടിലാക്കാം സുരക്ഷാ സംഗീത യാത്രയില്‍ മാവേലിയും പങ്കെടുക്കും. വിവിധ ലയണ്‍സ് ക്ലബ്ബുകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റുകള്‍ എന്നിവയാണ് സംഗീത യാത്രക്ക് വ്യത്യസ്ത കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് വി വേണുഗോപാല്‍, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ മോഹന്‍ദാസ്, ട്രഷറര്‍ ഡോ. അജിതേഷ്, മോട്ടോര്‍ ഇന്‍സ്പെക്ടര്‍ എം വിജയന്‍, സെക്രട്ടറി ഉമേഷ് വേലായുധന്‍, ട്രാക്ക് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: rto, news, kerala, road, track, safty programm by road transport office

No comments: