Join Whatsapp Group. Join now!

മുറ്റത്തൊരു പൂക്കളം മത്സര വിജയികള്‍ക്ക് സമ്മാനദാനവും സൗഹൃദ സംഗമവും നടത്തി

ഓണാഘോഷത്തോടനുബന്ധിച്ച് ജനമൈത്രി പോലീസിന്റെയും സൗഹാര്‍ദ ഐക്യവേദിയുടേയും സംയുക്താഭിമുഖ്യത്തില്‍ Kerala, News, Kasaragod, Police, friendly meet, Prize distribution and friendly meet conducted
കാസര്‍കോട്: (my.kasargodvartha.com 24.09.2019) ഓണാഘോഷത്തോടനുബന്ധിച്ച് ജനമൈത്രി പോലീസിന്റെയും സൗഹാര്‍ദ ഐക്യവേദിയുടേയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ മുറ്റത്തൊരു പൂക്കളം മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനദാനവും കുടുംബ സൗഹാര്‍ദ സംഗമവും നടത്തി.

സ്പാര്‍ക്ക്ള്‍ പാര്‍ട്ടി ഹാളില്‍ നടന്ന പരിപാടി ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍ ഡി വൈ എസ് പി ജയ്‌സണ്‍ കെ എബ്രഹാം ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.

അബുത്വായി അധ്യക്ഷത വഹിച്ചു. കാസര്‍കോട് എസ് ഐ മെല്‍ബിന്‍ ജോസ് മുഖ്യാതിഥിയായി. റിട്ട. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പി മുഹമ്മദ് നിസാര്‍, അബ്ദുല്ല പടിഞ്ഞാര്‍, ഖന്ന അബ്ദുല്ലക്കുഞ്ഞി, ലത്തീഫ് ചെമ്മനാട്, ഖാദര്‍ അബ്ദുല്ല മുഗു, ഹമീദ് കാവില്‍, സലാം കുന്നില്‍, സിദ്ദീഖ് ഒമാന്‍, സഫ്‌വാന്‍ പാണ്ടികശാല എന്നിവര്‍ സംസാരിച്ചു

പ്രോഗ്രാം ഡയറക്ടര്‍ സലീം അത്തിവളപ്പില്‍ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസര്‍ മധുകര കടവത്ത് നന്ദിയും പറഞ്ഞു.

മത്സരത്തില്‍ ഉദുമ കൊക്കാലിലെ മനോജ്കുമാര്‍ ഒന്നാം സ്ഥാനവും ചാല ക്രോസ് റോഡ് വിദ്യാനഗര്‍ കോളനിയിലെ ഫൗസിയ മൊയ്തീന്‍ രണ്ടാം സ്ഥാനവും കാസര്‍കോട് കടപ്പുറത്തെ വിനീത വിജയന്‍ മൂന്നാം സ്ഥാനവും നേടി. ഇവര്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.

Keywords: Kerala, News, Kasaragod, Police, friendly meet, Prize distribution and friendly meet conducted

Post a Comment