Join Whatsapp Group. Join now!

പോപ്പുലര്‍ ഫ്രണ്ട് ജില്ലാ വാഹനജാഥ സമാപിച്ചു

പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ദേശീയ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹനജാഥ ഹൊസങ്കടിയില്‍ സമാപിച്ചു Kerala, News, Kasaragod, Manjeshwar, Popular front, Popular Front District Vehicle rally ended
മഞ്ചേശ്വരം: (my.kasargodvartha.com 21.09.2019) പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ദേശീയ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹനജാഥ ഹൊസങ്കടിയില്‍ സമാപിച്ചു. തൃക്കരിപ്പൂരില്‍നിന്നും ആരംഭിച്ച ജാഥ ജില്ലയില്‍ അഞ്ച് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കിയാണ് സമാപിച്ചത്.

'ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക' എന്ന തലക്കെട്ടില്‍ നടത്തിയ വാഹന പ്രചാരണ ജാഥയുടെ

സമാപന സമ്മേളനം പോപ്പുലര്‍ ഫ്രണ്ട് കര്‍ണാടക സംസ്ഥാന സമിതി അംഗം ഷാഫി വെള്ളാര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വൈ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

നസീര്‍ കണ്ണൂര്‍, അലി മിയാപദവ് എന്നിവര്‍ സംസാരിച്ചു. ഹാരിസ് മൗലവി സ്വാഗതവും മുസ്തഫ മച്ചമ്പാടി നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kasaragod, Manjeshwar, Popular front, Popular Front District Vehicle rally ended

Post a Comment