Join Whatsapp Group. Join now!

പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രചാരണ ജാഥക്ക് തുടക്കമായി

'ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ Kerala, News, Kasaragod, Poupular Front, District Committee, Popular Front District Propaganda March started
തൃക്കരിപ്പൂര്‍: (my.kasargodvartha.com 16.09.2019) 'ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥയ്ക്ക് തൃക്കരിപ്പൂരില്‍ തുടക്കമായി.

പോപ്പുലര്‍ ഫ്രണ്ട് കാസര്‍കോട് ജില്ലാ പ്രസിഡന്റ് വൈ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം ടി പി റഫീഖ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് സുലൈമാന്‍ കണ്ണങ്കൈ സ്വാഗതവും പി ലിയാഖത് അലി നന്ദിയും പറഞ്ഞു.

പടന്ന, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, പൂച്ചക്കാട്, പള്ളിക്കര, ബേക്കല്‍, മേല്‍പറമ്പ് എന്നിവിടങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കി.

Keywords: Kerala, News, Kasaragod, Poupular Front, District Committee, Popular Front District Propaganda March started

Post a Comment