Kerala

Gulf

Chalanam

Obituary

Video News

പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂമില്‍ സാദാത്ത് ആണ്ടു നേര്‍ച്ചയും ആത്മീയ സമ്മേളനവും 13, 14 തീയ്യതികളില്‍

ബദിയടുക്ക: (my.kasargodvartha.com 09.09.2019) പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ സെന്ററില്‍ നടന്നു വരുന്ന സാദത്ത് ആണ്ടു നേര്‍ച്ചയും ആത്മീയ സമ്മേളനവും സെപ്തംബര്‍ 13,14 തീയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 13 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന ആദൂര്‍ മഖാം സിയാറത്തിന് സയ്യിദ് ഹസന്‍ അബ്ദുല്ല ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹും, മുഹിമ്മാത്ത് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് വൈ എം അബ്ദുര്‍ റഹ് മാന്‍ അഹ്‌സനിയും നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചു മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സിദ്ദീഖ് ഹനീഫി അന്നടുക്ക പതാക ഉയര്‍ത്തും. രാത്രി ഏഴു മണിക്ക് നടക്കുന്ന മഹ്ലറത്തുല്‍ ബദ് രിയക്ക് മുഹമ്മദ് റഫീഖ് സഅദി അളക്ക മജല്‍ നേതൃത്വം നല്‍കും.

14 ന് വൈകുന്നേരം നാല് മണിക്ക് സാദാത്ത് മൗലീദ് നടക്കും. മൗലീദിന് ശൈഖുനാ അല്‍ ഹാജി സീതികുഞ്ഞി മുസ്ലിയാര്‍ നേതൃത്വം നല്‍കും. വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന ആത്മീയ സമാപന സമ്മേളനത്തില്‍ സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക പ്രാര്‍ത്ഥന നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി അല്‍ ഹൈദ്രൂസി കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴസി മുഖ്യ പ്രഭാഷണം നടത്തും. സമാപന കൂട്ട് പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് പി എസ് ആറ്റക്കോയ അല്‍ ബഹ്‌സാന്‍ തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് അബ്ദുല്‍ ഖാദര്‍ ബുഖാരി ആലൂര്‍, സയ്യിദ് അഷ്‌റഫ് അസഖാഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍ അഹ്ദല്‍ മുഹിമ്മാത്ത്,  സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മിനി സ്റ്റേറ്റ്, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് മുഹമ്മദ് യാസീന്‍ അല്‍ ഹൈദ്രൂസി സഖാഫി കല്ലക്കട്ട, സയ്യിദ് മുനീറുല്‍ അഹ്ദല്‍ മുഹിമ്മാത്ത്, സയ്യിദ് അബ്ദുല്‍ ലത്വീഫ് അഹ്‌സനി തങ്ങള്‍ പള്ളപ്പാടി, സയ്യിദ് ജമലുല്ലൈലി ഇമ്പിച്ചിക്കോയ തങ്ങള്‍ കാട്ടുകുക്കെ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദര്‍ സഖാഫി കട്ടിപ്പാറ, മുഹമ്മദ് സഖാഫി പാത്തൂര്‍, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, ബഷീര്‍ പുളിക്കൂര്‍, അബൂബക്കര്‍ ഫൈസി കുംബഡാജെ, അബ്ദുല്‍ വാഹിദ് സഖാഫി ദേരടുക്ക, ബഷീര്‍ സഖാഫി കൊല്യം, ഇബ്രാഹിം ദാരിമി ഗുണാജെ, എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഹാഫിസ് എന്‍ കെ എം ബെളിഞ്ച, അബൂബക്കര്‍ കാമില്‍ സഖാഫി, സുബൈര്‍ സഖാഫി കുട്ടശ്ശേരി, എസ് മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്ല സഅദി, അസീസ് ഹിമമി ഗോസാഡ, കബീര്‍ ഹിമമി സഖാഫി, റിയാസ് ഹനീഫി, ഫൈസല്‍ സൈനി തുടങ്ങിയവര്‍ സംബന്ധിക്കും. കെ എന്‍ ഇബ്രാഹിം സ്വാഗതവും എ കെ സഖാഫി കന്യാന നന്ദിയും പറയും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സിദ്ദീഖ് ഹനീഫി അന്നടുക്ക, റൗളത്തുല്‍ ഉലൂം ജനറല്‍ സെക്രട്ടറി എ കെ സഖാഫി കന്യാന, ജനറല്‍ കണ്‍വീനര്‍ കെ എന്‍ ഇബ്രാഹിം, മീഡിയ സെക്രട്ടറി ഹാഫിസ് എന്‍ കെ എം ബെളിഞ്ച, ഹമീദലി മാവിനക്കട്ട, ജലീല്‍ കന്യാന, ദാവൂദ് പഞ്ചിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Panchikkal Roulathul Uloom Sadath Aandu nercha on 13,14
  < !- START disable copy paste -->

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive