Join Whatsapp Group. Join now!

'മാപ്പിളപ്പാട്ടുകള്‍ക്കൊരാമുഖം -സബീന പാട്ടുകളിലൂടെ' പുസ്തകം പ്രകാശനം ചെയ്തു

കേരള മാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ 'മാപ്പിളപ്പാട്ടുകള്‍ക്കൊരാമുഖം Kerala, News, mappilappattu, book release, kasaragod, MLA, New Book released about Mappilappattu
കാസര്‍കോട്: (my.kasargodvartha.com 09.09.2019) കേരള മാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ 'മാപ്പിളപ്പാട്ടുകള്‍ക്കൊരാമുഖം -സബീന പാട്ടുകളിലൂടെ' പുസ്തകം പ്രകാശനം ചെയ്തു. എം എ റഹ്മാന്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു. എം കെ കുമ്പള ഏറ്റുവാങ്ങി.

സിറ്റി ടവര്‍ ഹാളില്‍ നടന്ന പരിപാടി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുല്ലക്കുഞ്ഞി പുസ്തകം പരിചയപ്പെടുത്തി.

ആരിഫ് കാപ്പില്‍, ടി എ ഷാഫി, എ എസ് മുഹമ്മദ്കുഞ്ഞി, മുജീബ് അഹമ്മദ്, അഷ്റഫലി ചേരങ്കൈ, അഡ്വ ബി എഫ് അബ്ദുര്‍ റഹ്മാന്‍, വി വി പ്രഭാകരന്‍, സി എല്‍ ഹമീദ്, മുജീബ് കമ്പാര്‍, റൗഫ് ബാവിക്കര, ഇബ്രാഹിം ചെര്‍ക്കള, എം എ നജീബ്, യൂസഫ് കട്ടത്തട്ക്ക, എം അബ്ദുല്ല മുഗു, എ പി ശംസുദ്ദീന്‍, അബ്ദുല്ല പടന്ന, സിദ്ദീഖ് എരിയാല്‍, ഷാഫി ചേരൂര്‍, ടി കെ അന്‍വര്‍, അഷ്റഫ് കൊടിയമ്മ, അസീസ് കളത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും അബ്ദുല്‍ഖാദര്‍ വില്‍റോഡി നന്ദിയും പറഞ്ഞു.



Keywords: Kerala, News, mappilappattu, book release, kasaragod, MLA, New Book released about Mappilappattu

Post a Comment