Kerala

Gulf

Chalanam

Obituary

Video News

ദേശീയ പാത വികസനം; പല വില്ലേജുകളിലെയും ഭൂമിയുടെ വില പോലും നിശ്ചയിച്ചിട്ടില്ല, ഭുമി വില നിശ്ചിക്കാന്‍ ആര്‍.ഐയെ നിയമിക്കണം; മുസ്ലിം ലീഗ്

കാസര്‍കോട്:(my.kasargodvartha.com 14/09/2019) ജില്ലയില്‍ നാലുവരിപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുമ്പോഴും ഭൂമിയുടെ വില നിശ്ചയിക്കാത്ത വില്ലേജുകള്‍ ഉണ്ടെന്ന ആരോപണം ഉയരുന്നു. ദേശീയപാത വികസനം മൂലം സ്ഥലവും സ്ഥാപനങ്ങളും വീടുകളും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നടപടികളാണ് നടന്നു കൊണ്ടിരിക്കുന്നത്, ഇതില്‍ നിരവധി വില്ലേജുകളില്‍ കെട്ടിടത്തിന്റെ വില നിശ്ചയിച്ചിട്ടില്ല. ചില വില്ലേജുകളില്‍ ഭൂമിയുടെ വിലയും നിശ്ചയിച്ചിട്ടില്ല. ഇത് രണ്ടും നടത്തിയാലെ നഷ്ടപരിഹാരം നല്‍കാന്‍ കഴിയുകയുള്ളൂ. ഇവ പൂര്‍ത്തീകരിച്ച വില്ലേജുകളിലെ ഉടമകള്‍ക്ക്. നഷ്ടപരിഹാരതുക നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. കാസര്‍കോട് ജില്ലയ്ക്ക് ദേശീയപാതാ അതോറിറ്റി 47.38 രൂപ കൂടി അനുവദിച്ചിട്ടുണ്ട്.

News, Kerala, Muslim league, Collector, National Highway Development; In many villages, the price of land is not even fixed; The Muslim League


മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കുഡ്‌ലു, പുത്തൂര്‍ വില്ലേജിലെ ആളുകളുടെ ഭുമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ കുഡ്‌ലു വില്ലേജിലെ ഉടമകള്‍ക്ക് ഭാഗികമായി നഷ്ടപരിഹാരം നല്‍കി, പണം കിട്ടിയവര്‍ കെട്ടിടം ഒഴിഞ്ഞു കൊടുത്തിട്ടുണ്ട്. പുത്തൂര്‍ വില്ലേജിലെ കൃഷിഭവന്‍ ജംഗ്ഷന്‍ മുതല്‍ കുന്നില്‍ ജംഗ്ഷന്‍ വരെ വില നിശ്ചയിച്ചിട്ടില്ല. കെട്ടിടങ്ങളുടെ വില നിശ്ചയിക്കാനുമുണ്ട്. ഭൂമിയുടെ വില നിശ്ചയിക്കേണ്ടത് ദേശീയ പാത എല്‍ എ വിഭാഗത്തിലെ ആര്‍ ഐ മാരാണ്. ഇനിയും വില നിശ്ചയിക്കാത്ത ഭൂമിയുടെയുടെയും കെട്ടിടങ്ങളുടെയും വില എത്രയും വേഗം നിശ്ചയിക്കണമെന്നും, ഭൂമിക്ക് വളരെ കുറച്ച് വില നിശ്ചയിച്ച പുത്തൂര്‍, കുഡ്‌ലു വില്ലേജിലെ ഭൂമി വില പുന:പരിശോധിക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ തുടങ്ങിയവര്‍ ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍ (എന്‍.എച്ച്) എന്നിവരോട് ആവശ്യപ്പെട്ടിരുന്നു.

ജനപ്രതിനിധികള്‍ ജില്ലാ വികസന സമിതി യോഗത്തിലും പ്രശ്‌നം ഉന്നയിച്ചിരുന്നു. ഇത് വരെ ജില്ലയില്‍ 25% ആളുകള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കിയിട്ടുള്ളത്. പുത്തൂര്‍ വില്ലേജിലെ ഭൂമിക്ക് വില നിശ്ചയിക്കാത്ത ഭാഗങ്ങളില്‍ ഭൂമി വില നിശ്ചയിക്കാന്‍ എത്രയും വേഗത്തില്‍ ആര്‍.ഐ യെ നിയമിക്കണമെന്ന് പതിനഞ്ചാം വാര്‍ഡ് മുസ്ലീം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് സി.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ട്രഷറര്‍ എസ്. പി സലാഹുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുന്നില്‍, ഹംസ പുത്തൂര്‍, ഡി. പി ഷാഫി, മുഹമ്മദ് പള്ളത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ അക്കൗണ്ടില്‍ ആകെ ലഭിച്ച നഷ്ടപരിഹാര തുക 238.38 കോടി രൂപയാണ്. അടുക്കത്ത് ബയല്‍, നീലേശ്വരം, ഉപ്പള, തെക്കില്‍, അജാനൂര്‍, കാസര്‍കോട്, ബങ്കര മഞ്ചേശ്വരം, മുട്ടത്തൊടി, ഹൊസ്ദുര്‍ഗ്, ചെങ്കള, കാഞ്ഞങ്ങാട്, ഷിറിയ, മൊഗ്രാല്‍, ഉദ്യാവര, കുഞ്ചത്തൂര്‍ വില്ലേജുകളില്‍ ഭൂമി ഏറ്റെടുത്തവര്‍ക്കാണ് ഈ തുകയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കേണ്ടത്. അടുക്കത്ത് ബയല്‍, കാസര്‍കോട്, കാഞ്ഞങ്ങാട് വില്ലേജുകളിലെ നഷ്ടപരിഹാരം നല്‍കുന്നത് താത്കാലികമായി തടഞ്ഞിട്ടുണ്ട്. കുഡ്‌ലു വില്ലേജില്‍ ഭാഗികമായും തുക നല്‍കിയിട്ടുണ്ട്,

ഇവിടങ്ങളില്‍ നഷ്ടപരിഹാര തുക നിശ്ചയിച്ചത് കൂടുതലാണെന്നാണ് ദേശീയ പാത അതോറിറ്റി വിഭാഗം പറയുന്നത്. നിലവിലുള്ള മാനദണ്ഡപ്രകാരമാണ് വില നിശ്ചയിച്ചതെന്നും തുക നല്‍കണമെന്നുമാണ് ഭൂമി ഏറ്റെടുക്കല്‍ വിഭാഗം നിര്‍ദേശിച്ചിരിക്കുന്നത്.

ഇക്കാര്യം സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഡി സജിത്ബാബുവിന്റെ അധ്യക്ഷതയില്‍ 17ന് കലക്ട്രേറ്റില്‍ യോഗം ചേരും. നേരത്തെ 22 ഹെക്ടറിലെ 1663 ഭൂവുടമകള്‍ക്കായി 365.30 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 292.24 കോടി രൂപ ഉടമകള്‍ക്ക് കൈമാറി. 20.86 കോടി രൂപ മതിയായ രേഖകള്‍ നല്‍കുന്നതിനനുസരിച്ച് കൈമാറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Muslim league, Collector, National Highway Development; In many villages, the price of land is not even fixed; The Muslim League

webdesk san

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive