Join Whatsapp Group. Join now!

വളര്‍ന്നുവരുന്ന യുവ സമൂഹത്തിന് പ്രചോദനമാണ് കെ എം സി സിയെന്ന് എം സി ഖമറുദ്ദീന്‍, 16 ദിവസം പ്രായമുള്ള കുഞ്ഞിനെ മണിക്കൂറുകള്‍ കൊണ്ട് മംഗളൂരുവില്‍ നിന്നും എറണാകുളം അമൃതയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍ മുക്കുന്നോത്തിനെ ആദരിച്ചു

വളര്‍ന്നുവരുന്ന യുവ സമൂഹത്തിന് പ്രചോദനമാണ് ജീവകാരുണ്യരംഗത്ത് സമാനതകളില്ലാത്ത പ്രKerala, News, MC Qamarudheen on KMCC, Hassan Mukkunnoth, Ambulance.
കാസര്‍കോട്: (my.kasargodvartha.com 18.09.2019) വളര്‍ന്നുവരുന്ന യുവ സമൂഹത്തിന് പ്രചോദനമാണ് ജീവകാരുണ്യരംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ച വെക്കുന്ന കെ എം സി സിയെന്ന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍ പറഞ്ഞു.

ജീവകാരുണ്യ മേഖലകളില്‍ തുല്യതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന കെ എം സി സി, അത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അങ്ങേയറ്റം പ്രൊത്സാഹനം കൂടി നല്‍കുകയാണെന്നും വളരുന്ന യുവസമൂഹത്തിന് വലിയൊരു സന്ദേശം നല്‍കാന്‍ കെ എം സി സിയുടെ
ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമാവുന്നുവെന്നും മുസ്ലിം ലീഗ് കാസറകോട് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു.

പതിനാറു ദിവസം പ്രായമായ കുഞ്ഞിനെ മംഗളൂരുവില്‍ നിന്നും എറണാകുളം അമൃതയിലേക്ക് അഞ്ചര മണിക്കൂറുകള്‍ കൊണ്ട് എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ മുക്കുന്നോത്തെ ഹസനെ ആദരിക്കാനും പാരിതോഷികം നല്‍കാനുമായി ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി മേല്‍പറമ്പ് ചെമനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ സംഘടിപ്പിച്ച സ്‌നേഹോപഹാര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍ അധ്യക്ഷത വഹിച്ചു. എം സി ഖമറുദ്ദീന്‍ ഉപഹാരം നല്‍കി. കല്ലട്ര മാഹിന്‍ ഹാജി പാരിതോഷികം കൈമാറി. കെ ഇ എ ബക്കര്‍ ഷാള്‍ അണിയിച്ചു. കല്ലട്ര അബ്ദുല്‍ ഖാദര്‍, അഷറഫ് എടനീര്‍, ടി ഡി കബീര്‍, അഷറഫ് കര്‍ള, ഹാജി അബ്ദുല്ല ഹുസൈന്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, ഫൈസല്‍ മുഹ്‌സിന്‍, റഹ് മാന്‍ പടിഞ്ഞാര്‍, ഹസന്‍ പതിക്കുന്നില്‍, ഷംസുദ്ദീന്‍ തെക്കില്‍, ആസിഫ് മാളിക, അന്‍വര്‍ കോളിയടക്കം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കെഎംസിസി ഉപാധ്യക്ഷന്‍ റഷീദ് ഹാജി കല്ലിംങ്കാല്‍ സ്വാഗതവും ബഷീര്‍ തെക്കില്‍ നന്ദിയും പറഞ്ഞു.


Keywords: Kerala, Kasargod, News, MC Qamarudheen on KMCC, Hassan Mukkunnoth, Ambulance.

Post a Comment