Join Whatsapp Group. Join now!

ഉപജില്ലാ ശാസ്‌ത്രോത്സവം 14, 15 തീയതികളില്‍ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂളില്‍

കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവം 14, 15 തിയതികളിലായി നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി Kerala, News, Kasargod Sub Dist science fest on 14th and 15th at Nellikkunnu Anwarul Uloom School
കാസര്‍കോട്: (www.kasargodvartha.com 08.09.2019) കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവം 14, 15 തിയതികളിലായി നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂളില്‍ നടക്കും. ശാസ്‌ത്രോത്സവം വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ സ്‌കൂളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. യോഗം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എന്‍ എം സുബൈര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, നഗരസഭാ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മിസ്രിയ ഹമീദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അഗസ്റ്റിന്‍ ബര്‍ണാഡ് മോണ്ടിസോറി, ജിവിഎച്ച്എസ് പ്രിന്‍സിപ്പല്‍ പ്രസീത, ഒ എസ് എ പ്രസിഡന്റ് അബ്ബാസ് ബീഗം, എച്ച് എം ഫോറം കണ്‍വീനര്‍ മധു മാസ്റ്റര്‍, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ നൈമുനിസ, അഡ്വ. വി എം മുനീര്‍, ഫര്‍സാന ശിഹാബ്, കൗണ്‍സിലര്‍മാരായ ഹാജിറ, സിയാന ഹനീഫ്, റാഷിദ് പൂരണം എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കുട്ടി സ്വാഗതവും കെ ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News,  Kasargod Sub Dist science fest on 14th and 15th at Nellikkunnu Anwarul Uloom School  < !- START disable copy paste -->  

Post a Comment