വിദ്യാനഗര്‍: (my.kasargodvartha.com 12.09.2019) ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തിവരുന്ന ആസ്‌ക് ജി സി സി കാരുണ്യ വര്‍ഷം ഭവന പദ്ധതിയുടെ ഭാഗമായി ആലംപാടി സ്വദേശിയായ വ്യക്തിക്കുള്ള ഭവന നിര്‍മാണ സഹായം ആസ്‌ക് ജി സി സി ട്രഷറര്‍ ഫൈസല്‍ അറഫ ക്ലബ് പ്രസിഡണ്ട് സി എ അല്‍ത്താഫിന് കൈമാറി.
ആലംപാടിയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ കുടുംബങ്ങള്‍ക്കും സുരക്ഷിതമായ വീട് എന്ന ലക്ഷ്യത്തോടെയാണ് ആസ്‌ക് ജി സി സി കാരുണ്യ വര്‍ഷം ഭവനപദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ക്ലബ് നേരത്തെ നാലു വീടുകള്‍ പൂര്‍ണമായും പുനര്‍നിര്‍മിച്ചു നല്‍കിയിരുന്നു. കൂടാതെ ഇരുപത്തഞ്ചിലേറെ നിര്‍ധന കുടുംബത്തിന് ഭവന നിര്‍മാണ പൂര്‍ത്തീകരണത്തിന് സാമ്പത്തിക സഹായവും കൈമാറിയിട്ടുണ്ട് അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ആലംപാടിയിലെ നിര്‍ധന കുടുംബത്തിന് ഭവന നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ തുക കൈമാറിയത്.
ചടങ്ങില്‍ ക്ലബ് സെക്രട്ടറി എം സിദ്ദീഖ്, അബൂബക്കര്‍, ആഷി നാല്‍ത്തട്ക്ക, ലത്തീഫ് (മാസ്റ്റര്‍) തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala, News, Alampady, House, club, GCC, construction, Housing assistance handed over by AASC Alampady