Join Whatsapp Group. Join now!

ബി സി ബാബുവിന്റെ വീടിന്റെ താക്കോല്‍ കൈമാറി

ജില്ലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലബാര്‍ വാര്‍ത്ത സീനിയര്‍ സബ് Kerala, News, journalist, family, house, revenue minister, House for BC Babu handed over
കാഞ്ഞങ്ങാട്: (my.kasargodvartha.com 10.09.2019) ജില്ലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലബാര്‍ വാര്‍ത്ത സീനിയര്‍ സബ് എഡിറ്ററുമായിരുന്ന ബി സി ബാബുവിന്റെ കുടുംബത്തിനായി ബി സി ബാബു കുടുംബ സഹായസമിതിയുടെ നേതൃത്വത്തില്‍ ഗുരുവനത്ത് നിര്‍മിച്ച വീടിന്റെ താക്കോല്‍ ബാബുവിന്റെ കുടുംബത്തിന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ കൈമാറി.സഹായസമിതി ചെയര്‍മാന്‍ എച്ച് ഗോകുല്‍ദാസ് കമ്മത്ത് അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, അഡ്വ. കെ രാജ്മോഹനന്‍, കെ ബല്‍രാജ്, കെ വേണുഗോപാലന്‍ നമ്പ്യാര്‍, എ ഹമീദ് ഹാജി, സി കെ വത്സലന്‍, ബി സുകുമാരന്‍, സി യൂസഫ് ഹാജി, ടി എ ഷാഫി, ഇ വി ജയകൃഷ്ണന്‍, ടി മുഹമ്മദ് അസ്ലം, പി പ്രവീണ്‍കുമാര്‍, ജോയി മാരൂര്‍, ടി കെ നാരായണന്‍, ബഷീര്‍ ആറങ്ങാടി എന്നിവര്‍ സംസാരിച്ചു.


Keywords: Kerala, News, journalist, family, house, revenue minister, House for BC Babu handed over 

Post a Comment