Join Whatsapp Group. Join now!

രോഗികള്‍ക്ക് ആശ്വാസമായി നേത്ര പരിശോധനാ ക്യാമ്പ്

മല്ലം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നേത്ര പരിശോധനാ ക്യാമ്പ് നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമായി Kerala, News, Kasaragod, Muliyar, mallam, ward development committee, Eye Testing camp conducted
ബോവിക്കാനം: (my.kasargodvartha.com 16.09.2019) മല്ലം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നേത്ര പരിശോധനാ ക്യാമ്പ് നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമായി. സഞ്ചരിക്കുന്ന നേത്ര വിഭാഗം യൂണിറ്റിന്റെയും മുളിയാര്‍ സി എച്ച് സിയുടെയും സഹകരണത്തോടെ മല്ലം ഗ്രാമ വികസന കേന്ദ്രത്തിലാണ് സൗജന്യ

തിമിര രോഗ നിര്‍ണയവും കാഴ്ച, ജീവിതശൈലീ രോഗ പരിശോധനയും ബോധവത്കരണ ക്ലാസും നടത്തിയത്.

ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ശരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ഒഫ്താല്‍മോളജിസ്റ്റ് ഡോ. അപര്‍ണ ക്യാമ്പിന് നേതൃത്വം നല്‍കി.

ഒഫ്താല്‍മോളജി അസിസ്റ്റന്റ് സിന്ധു, ജെ പി എച്ച് നഴ്സ് വിജി, കൃഷ്ണന്‍ ചേടിക്കാല്‍, അബ്ബാസ് കൊളച്ചപ്പ്, ബി സി കുമാരന്‍, ഹമീദ് സുലൈമാന്‍, മാധവന്‍ നമ്പ്യാര്‍, വേണുകുമാര്‍, പ്രകാശ് റാവു, ആശ വര്‍ക്കര്‍മാരായ ബിന്ദു, നിഷ, ജയരാമന്‍ കൊടവഞ്ചി, പൊന്നപ്പന്‍, അലി പാറ, ബഷീര്‍ തോട്ടം, രേഖ മണി, ലളിത കോളങ്കോട് എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി കെ ജലീല്‍ സ്വാഗതം പറഞ്ഞു.


Keywords: Kerala, News, Kasaragod, Muliyar, mallam, ward development committee,  Eye Testing camp conducted

Post a Comment