Join Whatsapp Group. Join now!

ഡോ. റൂഹി റഫീഖിന് ബ്രദേഴ്‌സ് മണിമുണ്ടയുടെ ആദരം

മംഗളൂരു ദേര്‍ളകട്ട നിട്ടെ യൂണിവേഴ്‌സിറ്റിയില്‍നിന്നും ബി ഡി എസ് പൂര്‍ത്തീകരിച്ച Kerala, News, Kasaragod, Uppala, BDS, social worker, Vyapara bhavan, Dr. Roohi Rafeeq felicitated
ഉപ്പള: (my.kasargodvartha.com 17.09.2019) മംഗളൂരു ദേര്‍ളകട്ട നിട്ടെ യൂണിവേഴ്‌സിറ്റിയില്‍നിന്നും ബി ഡി എസ് പൂര്‍ത്തീകരിച്ച ഡോ. റൂഹി റഫീഖിനെയും സാമൂഹ്യപ്രവര്‍ത്തകന്‍ സഫറുല്ല എസ് അഹ്മദിനെയും ഉപ്പള ബ്രദേഴ്‌സ് മണിമുണ്ട ആദരിച്ചു.

വലിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ പുതുതലമുറക്ക് കഴിയുമെന്നും അത്തരം ഉയരങ്ങള്‍ താണ്ടാന്‍ ഇനിയും ഒരുപാട് അവസരങ്ങള്‍ മുന്നിലുണ്ടെന്നും ഡോ. റൂഹി റഫീഖ് അഭിപ്രായപ്പെട്ടു.

വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അസീം മണിമുണ്ട അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫരീദ സക്കീര്‍ മുഖ്യാതിഥിയായി. മംഗല്‍പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി എം മുസ്തഫ, പഞ്ചായത്തംഗം സീനത്ത് സക്കരിയ, അഷ്‌റഫ് റംസാന്‍, ഹാജി നൂര്‍ മുഹമ്മദ്, ഇസ്മായില്‍ അബൂബക്കര്‍, ഷബീര്‍ ഇസ്മായില്‍, സിഷാന്‍, അഫീസ് റഹ് മാന്‍, മുഹമ്മദ് റഫീഖ്, രേഷ്മ റഫീഖ്, അബ്ദുല്‍അസീസ്, സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

മുഹമ്മദ് മുസ്ഹബ് സ്വാഗതവും മുഹമ്മദ് സിയാന്‍ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kasaragod, Uppala, BDS, social worker, Vyapara bhavan, Dr. Roohi Rafeeq felicitated

Post a Comment