Join Whatsapp Group. Join now!

ക്ഷേമനിധി നടപ്പിലാക്കാന്‍ ബീഡി ഉടമകള്‍ തയാറാകണമെന്ന് സി ഐ ടി യു

ക്ഷേമനിധി നടപ്പിലാക്കാന്‍ ബീഡി ഉടമകള്‍ തയാറാകണമെന്ന് താലൂക്ക് ബീഡിത്തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) Kerala, News, Kasaragod, Beedi workers union, CITU, Area conference, Beedi Workers Union Kasaragod Area conference
കാസര്‍കോട്: (my.kasargodvartha.com 15.09.2019) ക്ഷേമനിധി നടപ്പിലാക്കാന്‍ ബീഡി ഉടമകള്‍ തയാറാകണമെന്ന് താലൂക്ക് ബീഡിത്തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) കാസര്‍കോട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ബീഡിത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലളിത അധ്യക്ഷത വഹിച്ചു.

രക്തസാക്ഷി പ്രമേയം എം സരോജിനിയും അനുശോചന പ്രമേയം ടി ജാനകിയും പ്രവര്‍ത്തന റിപ്പോര്‍ട്ട് എ നാരായണനും വരവ്-ചെലവ് കണക്ക് ബി കുഞ്ഞിക്കണ്ണനും അവതരിപ്പിച്ചു. കെ ഭാസ്‌കരന്‍, വി സുരേന്ദ്രന്‍, ഗിരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എ നാരായണന്‍ സ്വാഗതം പറഞ്ഞു.

ഭാരവാഹികളായി എം ലളിത (പ്രസിഡന്റ്), വി സുരേന്ദ്രന്‍, കൃഷ്ണപൂജാരി (വൈസ് പ്രസിഡന്റുമാര്‍), എ നാരായണന്‍ (സെക്രട്ടറി), ടി ജാനകി, എം സരോജിനി (ജോയിന്റ് സെക്രട്ടറി), ബി കുഞ്ഞിക്കണ്ണന്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.


Keywords: Kerala, News, Kasaragod, Beedi workers union, CITU, Area conference, Beedi Workers Union Kasaragod Area conference 

Post a Comment