Join Whatsapp Group. Join now!

എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം തുടങ്ങി

എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് കാസര്‍കോട്ട് തുടക്കം Kerala, News, kasaragod, NGO association, conference, NGO Association District conference started
കാസര്‍കോട്: (my.kasargodvartha.com 23.09.2019) കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് കാസര്‍കോട്ട് തുടക്കം.

എ വി രാജഗോപാലന്‍ നഗറില്‍ (മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍) ജില്ലാ പ്രസിഡണ്ട് വി ദാമോദരന്‍ പതാക ഉയര്‍ത്തി.

തുടര്‍ന്ന് ജില്ലാ കമ്മിറ്റി യോഗവും ജില്ലാ കൗണ്‍സില്‍ യോഗവും നടന്നു. ജില്ലാ പ്രസിഡണ്ട് വി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് കൊട്രച്ചാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ കെ എം ജയപ്രകാശ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി വി രമേശന്‍, സംസ്ഥാന വനിതാ ഫോറം കണ്‍വീനര്‍ കെ അസ്മ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ സി സുജിത്കുമാര്‍, ഹനീഫ ചിറക്കല്‍, ഇ മീനാകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലോകേഷ് എം ബി ആചാര്‍, കെ അശോക് കുമാര്‍, സി കെ അരുണ്‍കുമാര്‍, എ വി രാജന്‍, പി വത്സല, എം ടി പ്രസീത, ഒ ടി സല്‍മത്ത്, ജയപ്രകാശ് ആചാര്യ, ശശി കമ്പല്ലൂര്‍, എ ടി ശശി തുടങ്ങിയവര്‍ സംസാരിച്ചു. എം വി നിഗീഷ് സ്വാഗതവും എസ് എം രജനി നന്ദിയും പറഞ്ഞു.

സമ്മേളനം ചൊവ്വാഴ്ച രാവിലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ മുഖ്യപ്രഭാഷണം നടത്തും. കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ മുഖ്യാതിഥിയാകും.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ മാത്യു സംഘടനാ ചര്‍ച്ചയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി വി രമേശന്‍ സുഹൃദ് സമ്മേളനവും ഉദ്ഘാടനം ചെയ്യും.

Keywords: Kerala, News, kasaragod, NGO association, conference, NGO Association District conference started

Post a Comment