Join Whatsapp Group. Join now!

ഇവരുടെ നന്മ കുടുക്കയില്‍ ഒതുങ്ങില്ല

ഓണം ആഘോഷിക്കാനും പാദസരം വാങ്ങാനുമായി Kerala, News, students donated to cmdrf
കുണ്ടംകുഴി: (my.kasargodvartha.com 17.08.2019) ഓണം ആഘോഷിക്കാനും പാദസരം വാങ്ങാനുമായി കുഞ്ഞുകൈകള്‍ സ്വരുക്കൂട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടൈ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കുണ്ടംകുഴി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എല്‍ പി വിഭാഗത്തിലെ അഞ്ചു കുട്ടികളാണ് തങ്ങളുടൈ സമ്പാദ്യക്കുടുക്കകള്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥികളായ എം ആര്‍ദ്ര ഉദയ്, കെ നക്ഷത്ര, രണ്ടാം ക്ലാസിലെ ശിവാനി ശശി, മൂന്നാംക്ലാസുകാരായ പി ദക്ഷിണ്‍ദേവ്, ശ്രേയ വിനയന്‍ എന്നിവരാണ് പണക്കുടുക്കകള്‍ നല്‍കി മാതൃകയായത്.

ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം സ്‌കൂളിലെ കുട്ടിപോലീസ് ദുരിതാശ്വാസ നിധി ശേഖരിച്ചിരുന്നു. ഇതിലേക്കുള്ള തങ്ങളുടെ വിഹിതമായി അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും പി ടി എ ഭാരവാഹികളുടേയും സാന്നിധ്യത്തില്‍ പ്രധാനാധ്യാപകന്റെ ചുമതല വഹിക്കുന്ന പി ഹാഷിമിന് ഇവര്‍ പണക്കുടുക്കകള്‍ കൈമാറി. ബാലനടുക്കത്തെ ഉദയ്കുമാര്‍-അനു, കരിച്ചേരിയിലെ കെ പവിത്രന്‍-നയന, മാടക്കല്ലിലെ ശശീന്ദ്രന്‍-പ്രസീത, പായത്തെ എ രാജന്‍-ശാലിനി, കൈരളിപ്പാറയിലെ വിനയകുമാര്‍-നിത്യ ദമ്പതികളാണ് യഥാക്രമം ഈ കുട്ടിമിടുക്കരുടെ മാതാപിതാക്കള്‍.

Keywords: Kerala, News, students donated to cmdrf





Post a Comment