Join Whatsapp Group. Join now!

ഖത്തര്‍ - കാസര്‍കോട് മുസ്ലിം ജമാഅത്ത് സൗജന്യമായി നല്‍കുന്ന 8 വീടുകളുടെ സമര്‍പ്പണം വെള്ളിയാഴ്ച

ഖത്തര്‍ - കാസര്‍കോട് മുസ്ലിം ജമാഅത്ത് 45-ാം വാര്‍ഷികത്തിന്റെ ഭാഗമായി എട്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് ചൗക്കി പെരിയടുക്കത്ത് സൗജന്യമായി നിര്‍മ്മിച്ചു Kerala, News, Qatar- Kasaragod Muslim Jamaath house handed over on Friday
കാസര്‍കോട്: (my.kasargodvartha.com 14.08.2019) ഖത്തര്‍ -  കാസര്‍കോട് മുസ്ലിം ജമാഅത്ത് 45-ാം വാര്‍ഷികത്തിന്റെ ഭാഗമായി എട്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് ചൗക്കി പെരിയടുക്കത്ത് സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം 16ന് വെള്ളിയാഴ്ച വൈകിട്ട് നാലിന് പെരിയടുക്കത്ത് നടക്കുന്ന ചടങ്ങില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യാതിഥിയായിരിക്കും. യൂസുഫ് ഹൈദര്‍ അധ്യക്ഷത വഹിക്കും. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ്, എം പി ഷാഫി ഹാജി, രാഷ്ട്രീയ-മത-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

കാസര്‍കോട് നഗരസഭ, മധൂര്‍, ചെങ്കള, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകള്‍ എന്നിവയെ പ്രവര്‍ത്തന പരിധിയാക്കി 45 വര്‍ഷം മുമ്പാണ് ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് രൂപം കൊണ്ടത്. എം പി ഷാഫി ഹാജിയായിരുന്നു സ്ഥാപക ചെയര്‍മാന്‍. പി എ മഹ് മൂദ്, അബൂബക്കര്‍ ചെങ്കള എന്നിവര്‍ സഹ ഭാരവാഹികളും. തളങ്കര ദഖീറത്ത് സ്‌കൂളിന് സൗജന്യമായി സ്‌കൂള്‍ വാന്‍ നല്‍കിക്കൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് കഴിഞ്ഞ 45 വര്‍ഷത്തോളമായി നിര്‍ധന കുടുംബങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വിവാഹ ധനസഹായം നല്‍കി. വൃക്കരോഗം മൂലം ദുരിതം അനുഭവിക്കുകയായിരുന്ന നിരവധി രോഗികള്‍ക്ക് സൗജന്യ ഡയാലിസിസിനുള്ള സഹായവും നല്‍കി. ചൗക്കി പെരിയടുക്കത്ത് ഡോ. എം പി ഷാഫി ഹാജി സൗജന്യമായി നല്‍കിയ പത്ത് സെന്റ് സ്ഥലത്ത് എട്ട് വീടുകളുടെ നിര്‍മ്മാണത്തിന് 2014ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. നാല് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ജമാഅത്ത് പരിധിയിലെ 500ഓളം അപേക്ഷകരില്‍ നിന്ന് തീര്‍ത്തും അര്‍ഹരായവരെ തിരഞ്ഞെടുത്താണ് സൗജന്യമായി വീട് നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് യൂസുഫ് ഹൈദര്‍, ജനറല്‍ സെക്രട്ടറി എം ലുക്മാനുല്‍ ഹക്കീം, സ്ഥാപക പ്രസിഡണ്ട് എം പി ഷാഫി ഹാജി, സെക്രട്ടറി പി എ മഹ് മൂദ് സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Qatar- Kasaragod Muslim Jamaath house handed over on Friday
  < !- START disable copy paste -->

Post a Comment