ബദിയടുക്ക: (my.kasargodvartha.com 19.08.2019) പെര്‍ള റോഡില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സി പി എം ബദിയടുക്ക ലോക്കല്‍ കമ്മിറ്റി ഓഫീസ് ടൗണിലേക്ക് മാറ്റി. സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. കെ ജഗനാഥഷെട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രഘുദേവന്‍ മാസ്റ്റര്‍, ശങ്കര്‍ റൈ മാസ്റ്റര്‍, ഏരിയ സെക്രട്ടറി സി എ സുബൈര്‍, സി ഐ ടി യു ഏരിയാ സെക്രട്ടറി ഡി സുബ്ബണ്ണ ആള്‍വ, നീര്‍ച്ചാല്‍ ലോക്കല്‍ സെക്രട്ടറി സി എച്ച് ശങ്കരന്‍, മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളായ രമനാഥറൈ, നാരായണ ഷെട്ടി എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി കൃഷ്ണ ബദിയടുക്ക സ്വാഗതം പറഞ്ഞു.