Join Whatsapp Group. Join now!

ബ്ലഡ് ഡോണേഴ്‌സ് കേരള കാസര്‍കോട് ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം

കാഞ്ഞങ്ങാട് പി സ്മാരക മദ്ധിരത്തില്‍ വെച്ച് നടന്ന ബ്ലഡ് ഡോണേര്‍സ് കേരള കാസര്‍കോട് ജില്ലാ സ്‌നേഹസംഗമത്തില്‍ പുതിയ ഭാരവാഹികളെ kerala, news, blood, kasargod, hospital, meeting, New leaders for BDK kasargod
കാസര്‍കോട്: (my.kasargodvartha.com 28.08.2019) കാഞ്ഞങ്ങാട് പി സ്മാരക മദ്ധിരത്തില്‍ വെച്ച് നടന്ന ബ്ലഡ് ഡോണേര്‍സ് കേരള കാസര്‍കോട് ജില്ലാ സ്‌നേഹസംഗമത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നൗഷാദ് കണ്ണമ്പള്ളിയെ പ്രസിഡന്റായും വിനേഷ് ചീമേനിയെ ജനറല്‍ സെക്രട്ടറിയായും പവിത്രന്‍ കോടോത്തിനെ ട്രഷററായും യോഗത്തില്‍ തിരഞ്ഞെടുത്തു. ജില്ലാ സ്‌നേഹസംഗമം ബ്ലഡ് ഡോണേര്‍സ് കേരള കാസര്‍കോട് ജില്ലാ രക്ഷാധികാരി ശ്രീ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

ബ്ലഡ് ഡോണേര്‍സ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി സനല്‍ ലാല്‍, സംസ്ഥാന ട്രഷറര്‍ ബിജോയ് ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ഉണ്ണി പുത്തുര്‍, കാസര്‍കോട് ജില്ലാ രക്ഷാധികാരി ശ്രീജിത്ത്, കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.


2019-20 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. മഴക്കെടുതിയില്‍ മരണമടഞ്ഞ മുഴുവനാളുകള്‍ക്കും അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് സ്‌നേഹസംഗമം ആരംഭിച്ചത്. നൗഷാദ് കണ്ണംബള്ളി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ വിനേഷ് ചീമേനി സ്വാഗതവും ദീനുപ് നന്ദിയും പറഞ്ഞു. രക്തം ആവശ്യമുള്ളവര്‍ 9400283399, 9744633458, 9744373733 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Keywords: kerala, news, blood, kasargod, hospital, meeting, New leaders for BDK kasargod

Post a Comment