കാസര്‍കോട്: (my.kasargodvartha.com 20.08.2019) മുളിയാറിലെ മഞ്ചക്കല്‍ പ്രദേശത്ത് വാഹനങ്ങളിലെത്തി അടിക്കടി സ്ത്രീകളുടെ കഴുത്തില്‍നിന്നും മാല തട്ടിപ്പറിക്കുന്ന സംഭവങ്ങളിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡി ജി പി ലോക്‌നാഥ് ബെഹ്റക്ക് മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് നിവേദനം നല്‍കി.
ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഡിസംബര്‍ 21നാണ് കാറിലെത്തിയ സംഘം മഞ്ചക്കല്ലിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍വെച്ച് കാര്‍ത്യായനി എന്ന സ്ത്രീയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടത്. വനപ്രദേശമായതിനാല്‍ ജനവാസം കുറഞ്ഞതാണ് മോഷണക്കാര്‍ക്ക് സൗകര്യമാകുന്നത്.
കവര്‍ച്ച വര്‍ധിച്ചതും പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനാലും സ്ത്രീകള്‍ ഒറ്റക്ക് യാത്ര ചെയ്യാന്‍ പറ്റാത്തവിധം ഭയപ്പാടിലും ആശങ്കയിലുമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. മുളിയാറിലെ വിവിധ ക്രമസമാധാന പ്രശ്‌നങ്ങളും അവര്‍ ഡി ജിപി യുടെ ശ്രദ്ധയില്‍പെടുത്തി.
ശരീഫ് കൊടവഞ്ചി, ശരീഫ് മല്ലത്ത് എന്നിവര്‍ സംബന്ധിച്ചു.