Join Whatsapp Group. Join now!

സി പി എം ബസ് വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റാനുള്ള ഹൈക്കോടതി വിധി ഭരണകക്ഷിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി: കെ ബി എം ശരീഫ്

റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന സി പി എം സ്മാരക Kerala, News, KBM Shareef against CPM on Uduma bus stand HC verdict
ഉദുമ: (my.kasargodvartha.com 19.08.2019) റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന സി പി എം സ്മാരക വെയിറ്റിംഗ് ഷെഡ് പൊളിച്ചുനീക്കാന്‍ അധികൃതരെ അനുവദിക്കാത്ത ഭരണകക്ഷിയായ സി പി എമ്മിന്റെ ധാര്‍ഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് യു ഡി എഫ് ഉദുമ പഞ്ചായത്ത് ലെയ്‌സന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ബി എം ശരീഫ് അഭിപ്രായപ്പെട്ടു.

മൂന്നുവര്‍ഷത്തിനുള്ളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാവുകയും അഞ്ചുപേര്‍ മരണപ്പെടുകയും ചെയ്ത ഉദുമ ടൗണില്‍ വെയിറ്റിംഗ് ഷെഡ് റോഡ് വികസനത്തിനുവേണ്ടി പൊളിച്ച് നീക്കാന്‍ യു ഡി എഫ് ഭരിക്കുന്ന ഉദുമ ഗ്രാമപഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കാതെ ജില്ലാ കലക്ടര്‍ ഭരണകക്ഷിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് നിലകൊണ്ടത്. ഹൈക്കോടതി വിധി സമയബന്ധിതമായി നടപ്പിലാക്കാന്‍ തയാറാവണമെന്നും അല്ലാത്തപക്ഷം യു ഡി എഫ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Keywords: Kerala, News, KBM Shareef against CPM on Uduma bus stand HC verdict

Post a Comment