എ ബെണ്ടിച്ചാല്‍
പെരിയ: (my.kasargodvartha.com 27.08.2019) ഒരു പ്രദേശത്തിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ തല എടുപ്പുള്ള പാലമാണ് ആയംകടവ് പാലം. ഒരു ദശകം മുമ്പു വരെ ബേഡഡുക്കയില്‍ നിന്നും പുല്ലൂര്‍, പെരിയയിലേക്ക് ജനങ്ങള്‍ക്ക് എത്താന്‍ കരിച്ചേരി, പൊയിനാച്ചി വഴി വളഞ്ഞു മൂക്ക് പിടിക്കുന്ന സാഹചര്യമായിരുന്നു. ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ എങ്കിലും വേണ്ടി വന്നിരുന്നു. മൂന്നാംകടവ് പാലം യാഥാര്‍ത്ഥ്യമായതോടെ ഇതിന് ഒരല്‍പം അയവ് വന്നിരിക്കുകയാണ്.
ആഴത്തെക്കാളും ഉയരമുള്ള ആയംകടവ് പാലം വന്നതോടുകൂടി ഉയരമുള്ള തെങ്ങില്‍ നിന്നും തേങ്ങയിടാന്‍ കയറേണ്ട ആവശ്യം വേണ്ടാത്തതുപോലെ ആയിതീര്‍ന്നിരിക്കുകയാണ് എന്നാണ് നാട്ടുസംസാരം. കണ്ണ് ചിമ്മി മിഴിക്കുമ്പോഴയ്ക്കും ബേഡഡുക്കയില്‍ നിന്നും പുല്ലൂര്‍, പെരിയയിലേക്ക് പറന്നെത്താം. ഇതിന്റെ മാധുര്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രദേശത്തുകാര്‍ കുണ്ടംകുഴി, ബേഡഡുക്ക, പെര്‍ളടുക്ക, കൊളത്തൂര്‍, കരിച്ചേരി നിവാസികളാണ്.
460 ടണ്‍ കമ്പി, 24,000 ചാക്ക് സിമന്റ്, രണ്ട് വര്‍ഷം ദിനംപ്രതി 40 തൊഴിലാളികളുടെ കഠിനാധ്വാനം. പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശയില്‍ യാഥാര്‍ത്ഥ്യമായ പാലത്തിന്റെ മൊത്തം ചിലവ് 17 കോടി രൂപയാണ് പ്രാദേശിക വാസികള്‍ക്കും, കാണികള്‍ക്കും അത്ഭുതം തീര്‍ക്കുന്ന ആയം കടവ് പാലം ഒരു തല എടുപ്പന്‍ തന്നെയാണ്. ഇത് ഉടന്‍ നാട്ടുകാര്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ നിശ്ചയിച്ചിരുന്ന ഉദ്ഘാടന ചടങ്ങ് പ്രളയ പശ്ചാത്തലത്തിലാണ് മാറ്റി വെച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Ayamkadavu, Bridge, Periya, Bedakam, Inauguration, Ayamkadavu bridge ready for inauguration