Join Whatsapp Group. Join now!

ടിപ്പര്‍ ലോറി ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് യൂണിയന്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജിയോളജി, ആര്‍ടിഒ, ഉദ്യോഗസ്ഥര്‍ ടിപ്പര്‍ ലോറി വ്യവസായത്തെ തകര്‍ക്കരുതെന്ന് കാസര്‍കോട് ജില്ലാ ടിപ്പര്‍ ലോറി ഓണേഴ്‌സ് ആന്‍ഡ് Kerala, News, Tipper Owners and Drivers Union Office bearers
കാസര്‍കോട്: (my.kasargodvartha.com 21.07.2019) ജിയോളജി, ആര്‍ടിഒ, ഉദ്യോഗസ്ഥര്‍ ടിപ്പര്‍ ലോറി വ്യവസായത്തെ തകര്‍ക്കരുതെന്ന് കാസര്‍കോട് ജില്ലാ ടിപ്പര്‍ ലോറി ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വളരെ കഷ്ടപ്പെട്ടും, ലോണെടുത്തും ടിപ്പര്‍ ജോലി  ജീവനോപാധിയായി സ്വീകരിച്ച ഉമകളെയും ഡ്രൈവര്‍മാരെയും ചില ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ദേശീയപാതയിലൂടെയും മറ്റും കടന്നുപോകുന്ന ടിപ്പര്‍ ലോറികളിലെ ജീവനക്കാരോട് ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നത് കൊടും കുറ്റവാളികളോട് പെരുമാറുന്നത് പോലെയാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ടിപ്പര്‍ വ്യവസായത്തെ അമിതമായ പിഴ ഈടാക്കി പൂര്‍ണമായും നശിപ്പിക്കരുതെന്നും യൂണിയന്‍ വ്യക്തമാക്കി. കാസര്‍കോട് ജില്ലാ ടിപ്പര്‍ ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് യൂണിയന്റെ പുതിയ ഭാരവാഹികളായി അഷ്‌റഫ് എം എ എച്ച് (പ്രസിഡണ്ട്), ഉമ്മര്‍ ഫാറൂഖ് ബന്തിയോട് (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് ജാല്‍സൂര്‍ (ട്രഷറര്‍), അലി ബ്രദേഴ്‌സ് (വര്‍ക്കിംഗ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Tipper Owners and Drivers Union Office bearers
  < !- START disable copy paste -->

Post a Comment