കാസര്‍കോട്: (my.kasargodvartha.com 24.07.2019) 2019 സെപ്റ്റംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ജൂലൈ 27ന് രാവിലെ 10 മുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള സ്പീഡ് വേ ഇന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ നിരവധി വ്യവസായ പാര്‍ക്കുകളില്‍ അനന്തപുരം കിന്‍ഫ്ര, സീതാംഗോളി, സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ്, വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് സ്ഥലം അനുവദിക്കുമ്പോള്‍ ഫര്‍ണിച്ചര്‍ വ്യവസായങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ജില്ലയില്‍ കൂടുതലാളുകള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നത് ഫര്‍ണിച്ചര്‍ വ്യവസായത്തിലാണെന്നും നേതാക്കള്‍ പറഞ്ഞു.
സമ്മേളനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഫുമ്മ സംസ്ഥാന പ്രസിഡണ്ട് ടോമി പുളിക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനതലത്തില്‍ നടത്തപ്പെടുന്ന വൃക്ഷതൈ വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി മന്‍ഹറും, ചെറുകിട ഫര്‍ണിച്ചര്‍ യൂണിറ്റുകള്‍ക്കുള്ള സൗജന്യ ഇന്‍ഷുറന്‍സ് വിതരണം സംസ്ഥാന ട്രഷറര്‍ റാഫി ദേവസ്യയും നിര്‍വഹിക്കും. ജില്ലയില്‍ ഫുമ്മ മെമ്പര്‍മാരുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രിയില്‍ ഉന്നത വിജയം നേടിയവരെ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷരീഫ് ആദരിക്കും. ഫര്‍ണിച്ചര്‍ വ്യവസായ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ പി രവീന്ദ്രന്‍ ക്ലാസെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഫുമ്മ ജില്ലാ പ്രസിഡണ്ട് ഷാഫി നാലപ്പാട്, സെക്രട്ടറി കെ ടി സുബാഷ് നാരായണന്‍, ഭാരവാഹികളായ ടി കെ ഉല്ലാസ് കുമാര്‍, കുമാരന്‍, സുനില്‍ കുമാര്‍ തോട്ടത്തില്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, FUMMA District Conference on 27th
< !- START disable copy paste -->