Join Whatsapp Group. Join now!

മുസ്ലിം ലീഗിനേയും നേതാക്കളേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ശക്തമായി നേരിടുമെന്ന് എ അബ്ദുര്‍ റഹ് മാന്‍

മുസ്ലിം ലീഗിനേയും നേതാക്കളേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം എവിടെ നിന്നായാലും പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് മുസ്ലിം ലീഗ് Kerala, News, A Abdul Rahman on Fake allegations
കാസര്‍കോട്: (www.kasargodvartha.com 22.07.2019) മുസ്ലിം ലീഗിനേയും നേതാക്കളേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം എവിടെ നിന്നായാലും പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പ്രസ്താവിച്ചു. ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീനെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ മന:പൂര്‍വ്വം ശ്രമിക്കുന്നു. രാഷ്ടീയമായും മാനസികമായും തകര്‍ക്കാനാണ് നീക്കം. ഇതൊരിക്കലും അനുവദിക്കില്ല.

പാര്‍ട്ടിക്കെതിരേയും നേതാക്കള്‍ക്ക് നേരെയും അനാവശ്യമായി അപവാദ പ്രചരണങ്ങള്‍ നടത്തിയാല്‍ അതിനെ നിയമപരമായും രാഷ്ടീയമായും  മുസ്ലിം ലീഗ് നേരിടുമെന്ന് അബ്ദുര്‍ റഹ് മാന്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, A Abdul Rahman on Fake allegations
  < !- START disable copy paste -->

Post a Comment