Join Whatsapp Group. Join now!

സോഷ്യല്‍ ഓഡിറ്റ് ബി ആര്‍ പി സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ജൂണ്‍ 29ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി കേരളയുKerala, News, Social audit BRP certificate verification on 29th
കാസര്‍കോട്: (my.kasargodvartha.com 25.06.2019) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി കേരളയുടെ ബ്ലോക്ക് റിസ്സോഴ്‌സ് പേഴ്‌സണ്‍മാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ജൂണ്‍ 29ന് 10 മണി മുതല്‍ മൂന്ന് മണി വരെ ജില്ലാ പഞ്ചായത്തിനോട് ചേര്‍ന്നുള്ള ജില്ലാ ശുചിത്വ മിഷന്‍ ഹാളില്‍ വെച്ച് നടക്കും.

തിരഞ്ഞെടുക്കപ്പെട്ടവരുടെ ചുരുക്കപ്പട്ടിക https://www.socialaudit.kerala.gov.in/ല്‍  പ്രസിദ്ധീകരിച്ചിരുന്നു. പ്രാഥമിക ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചവര്‍ വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവ ഹാജരാക്കേണ്ടതാണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നതാണെങ്കില്‍ അക്കാര്യവും, ബിപിഎല്‍, തൊഴിലുറപ്പ് കുടുംബാംഗമാണെങ്കില്‍ അക്കാര്യവും തെളിയിക്കുന്ന അസ്സല്‍ രേഖകളും ഹാജരാക്കേണ്ടതാണ്.

നേരത്തെ വില്ലേജ് റിസ്സോഴ്‌സ് പേഴ്‌സണ്‍ (VRP) തസ്തികയിലേയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തിച്ചേര്‍ന്നതും പരിശോധന പൂര്‍ത്തികരിക്കുകയും ചെയ്തിട്ടുള്ളതും ഇപ്പോള്‍ ബ്ലോക്ക് റിസ്സോഴ്‌സ് പേഴ്‌സണ്‍ (BRP) ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ പരിശോധനയ്ക്ക് വരേണ്ടതില്ല.

 കൂടുതല്‍വിവരങ്ങള്‍ക്ക്: https://www.socialaudit.kerala.gov.in/, 9846152608,9495015130.

Social audit VRP Certificate verification on May 31st and June 1st, News, Kerala

Keywords: Kerala, News, Social audit BRP certificate verification on 29th 

Post a Comment