Join Whatsapp Group. Join now!

റിട്ട. അധ്യാപകന്‍ അംഗഡിമുഗറിലെ എച്ച് എ മുഹമ്മദ് മാസ്റ്റര്‍ നിര്യാതനായി

സാമൂഹ്യ പ്രവര്‍ത്തകനും റിട്ട. അധ്യാപകനുമായ അംഗഡിമുഗറിലെ എച്ച് എ മുഹമ്മദ് മാസ്റ്റര്‍ (76) നിര്യാതനായി. അംഗഡിമുഗര്‍ സര്‍ക്കാര്‍ സ്‌കൂള്‍ Kerala, News, Obituary, Rtd. Teacher HA Mohammed passes away
കാസര്‍കോട്: (www.kasargodvartha.com 22.06.2019) സാമൂഹ്യ പ്രവര്‍ത്തകനും റിട്ട. അധ്യാപകനുമായ അംഗഡിമുഗറിലെ എച്ച് എ മുഹമ്മദ് മാസ്റ്റര്‍ (76) നിര്യാതനായി. അംഗഡിമുഗര്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാന അധ്യാപകനായി വിരമിച്ചതായിരുന്നു. സാക്ഷരതാ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം സാക്ഷരത ഇന്‍സ്ട്രക്ടര്‍, ജില്ലാ റിസോഴ്സ് പേഴ്സണ്‍, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍, ജില്ലാ അക്കാദമിക് സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അക്ഷരപ്പുലരി, അക്ഷരപ്രഭ തുടങ്ങി പരിഹാര ബോധന പദ്ധതിയുടെ സബ്ജില്ലാ കണ്‍വീനറായിരുന്നു. പുസ്തക രചന സമിതി അംഗമായിട്ടുണ്ട്. സാക്ഷരതാ പ്രവര്‍ത്തനത്തിന് ജില്ലയില്‍ അംഗീകാരം നേടിയിട്ടുണ്ട്. ജനകീയ ആസൂത്രണ സമിതിയുടെ പുത്തിഗെ പഞ്ചായത്ത് കണ്‍വീനറായിരുന്നു മുഹമ്മദ് മാസ്റ്റര്‍. നല്ല എഴുത്തുകാരന്‍ കൂടിയായ മുഹമ്മദ് മാസ്റ്റര്‍ 250 ഓളം ലേഖനങ്ങളും പുത്തിഗെക്കുറിച്ചുള്ള ചരിത്ര പുസ്തകവും പൊന്നും പണ്ടവും എന്ന നാടകവും എഴുതിയിട്ടുണ്ട്. കന്നഡ, മലയാളം ഭാഷകള്‍ ഒരുപോലെ കൈകാര്യം ചെയ്യും.

അംഗടിമുഗറിലെ എച്ച്. അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍- യു ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ. മക്കള്‍: ഫാത്വിമ ദില്‍ശാദ്, ഖദീജത്ത് നസീറ, മറിയം സാജിറ, അബ്ദുര്‍ റഷീദ് (സൗദി അറേബ്യ), തന്‍വീറലി (മുംബൈ), നഫീസത്ത് നജ്മ (ഡിഗ്രി വിദ്യാര്‍ത്ഥി), പരേതനായ റഫീഖ് റഹ് മാന്‍.

മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ കൂക്കാനം റഹ് മാന്‍ അനുശോചിച്ചു. ഒരു നല്ല മനുഷ്യന്‍ കൂടി നമ്മുടെ ഇടയില്‍ നിന്നും യാത്രയായെന്ന് കൂക്കാനം റഹ് മാന്‍ അനുശോചനകുറിപ്പില്‍ അറിയിച്ചു. സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തന കാലം മുതല്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചവരാണ് ഞങ്ങള്‍. സത്യസന്ധമായി സാമൂഹ്യ നന്മക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്ന എച്ച് എ മുഹമ്മദ് മാസ്റ്റര്‍ ഈ അടുത്ത കാലത്ത് കാഞ്ഞങ്ങാട് ചേര്‍ന്ന അനാഥരില്ലാത്ത ഭാരതം പരിപാടിയില്‍ സജീവമായിരുന്നു. നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായും കൂക്കാനം റഹ് മാന്‍ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Rtd. Teacher HA Mohammed passes away
  < !- START disable copy paste -->

Post a Comment