കാസര്‍കോട്: (my.kasargodvartha.com 15.06.2019) രാഷ്ട്രീയ സ്വയംസേവക സംഘം കാസര്‍കോട് നഗര്‍ ഗ്രാമാന്തര താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര(66) നിര്യാതനായി. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട് ടി ബി റോഡിലെ മഠപുര വീട്ടിലെ പരേതരായ കണ്ടന്‍കോരന്‍ മാസ്റ്ററുടെയും കാര്‍ത്യായനിയുടെയും മകനാണ്.
ഭാര്യ: ശാരദ. മക്കള്‍: ശശാങ്കന്‍ (കാസര്‍കോട് ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്ക്), ദീപിക. മരുമകന്‍: അശ്വത് (എസ് പി ഓഫീസ് കാസര്‍കോട്). സഹോദരങ്ങള്‍: പ്രേമ, വത്സല, സത്യാവതി, ശശികല, രാജഗോപാല്‍, ജഗദീഷ്, രവീന്ദ്രന്‍, സതീശന്‍. ബി ഇ എം സ്‌കൂളിലെ റിട്ടയേര്‍ഡ് ക്ലര്‍ക്കായിരുന്നു. മൃതദേഹം ഞായറാഴ്ച രാവിലെ 9.30 ന് സംസ്‌കരിക്കും.
സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയെല്ലാം യോജിപ്പിച്ച് നിര്‍ത്തി വിവിധ ക്ഷേത്ര സംഘടനകളെ വളര്‍ത്തുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തിയയാളായിരുന്നു ദിനേശ് മഠപ്പുരയെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Keywords:Kerala, Obituary, RSS Leader Dinesh Madappura passed away