Join Whatsapp Group. Join now!

സൗജന്യ ഡയാലിസിസ് കേന്ദ്രം തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കും

കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് കേന്ദ്രം ജൂണ്‍ 24ന് തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. അഭയം ട്രസ്റ്റിന് Kerala, News, Free dialysis Center will be Inaugurated On 24
Kvartha Beta (kvarthabeta@gmail.com)
കാസര്‍കോട്: (my.kasargodvartha.com 21.06.2019) കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് കേന്ദ്രം ജൂണ്‍ 24ന് തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. അഭയം ട്രസ്റ്റിന് കീഴില്‍ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലാണ് ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്നത്. അഞ്ച് യൂണിറ്റുകളിലായി 20 ഡയാലിസിസുകളാണ് പ്രതിദിനം ഇവിടെ സൗജന്യമായി നടത്തുക. പ്രതിമാസം മൂന്നരലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. നിര്‍ധനരായ നിരവധി രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഭയം ജീവകാരുണ്യ കൂട്ടായ്മ കാസര്‍കോട് കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ കര്‍ണാടകയിലെ കുടക് ജില്ലയില്‍ പ്ലാസ്റ്റിക് കുടിലുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി 12 വീടുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം 50 വീടുകള്‍ കൂടി നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കാരുണ്യ കൂട്ടായ്മ.


ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന അഭയം മീറ്റ് ജൂണ്‍ 24 തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിക്ക് സിറ്റി ടവറില്‍ വെച്ച് നടക്കും. ജീവകാരുണ്യ പ്രവര്‍ത്തകരായ ഫിറോസ് കുന്നംപറമ്പില്‍, സുശാന്ത് നിലമ്പൂര്‍, റജീബ് അബ്ദുറഹ്മാന്‍ എന്നിവര്‍ അതിഥികളായിരിക്കും. പത്രസമ്മേളനത്തില്‍ ഖയ്യൂം മാന്യ, നവാസ് അണങ്കൂര്‍, ഹമീദലി മാവിനക്കട്ട, എന്നിവര്‍ സംബന്ധിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Free dialysis Center will be Inaugurated On 24  

Post a Comment