Join Whatsapp Group. Join now!

വിദ്യാഭ്യാസ സെമിനാറും അനുമോദനവും സംഘടിപ്പിച്ചു

കണിച്ചിറ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ പാന്‍ടെക് ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കണിച്ചിറ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിKerala, News, Education seminar conducted, Kookkanam Rahman, Inaugurated, Program, SSLC, Plus Two.
നീലേശ്വരം: (my.kasargodvartha.com 30.06.2019) കണിച്ചിറ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ പാന്‍ടെക് ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കണിച്ചിറ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രേമരാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റിട്ട. ഡി വൈ എസ് പിയും കൂട്ടായ്മയുടെ സെക്രട്ടറിയുമായ എ വി സുകുമാരന്‍, എം കെ കുഞ്ഞികൃഷ്ണന്‍, പി പി മുഹമ്മദ് റാഫി, കെ മോഹനന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കണിച്ചിറ കൂട്ടായ്മ പ്രസ്തുത പ്രദേശത്തു നിന്ന് എസ് എസ് എല്‍ സിക്കും പ്ലസ് ടു പരീക്ഷക്കും യു എസ്  എസ്, എല്‍ എസ് എസ് വിജയികള്‍ക്കും ഏര്‍പ്പെടുത്തിയ ഉപഹാരവും ക്യാഷ് അവാര്‍ഡും ചടങ്ങില്‍ കൂക്കാനം റഹ് മാന്‍ വിതരണം ചെയ്തു.


Keywords: Kerala, News, Education seminar conducted, Kookkanam Rahman, Inaugurated, Program, SSLC, Plus Two.

Post a Comment